
നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് 2023 – 2024ലെ ഗുരു ഗോപിനാഥ് സ്മാരക പുരസ്കാരത്തിന് നാട്യശ്രീ : കൊല്ലം നിഷാദിനെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ
ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡാണിത്.
പ്രശസ്ത നർത്തനും കേരള നടനത്തിന് രൂപം നൽകിയ ഗുരുവുമാണ് ” ഗുരു ഗോപിനാഥ് ” ഇദ്ദേഹത്തിന്റെ പേരിൽ നൃത്ത കലയ്ക്കു നൽകിവരുന്ന അവാർഡിണിത്.
2024 മാർച്ച് 27ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർ ( വിവേകാനന്ദ) ഹാളിൽ നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷച്ചടങ്ങിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും ഈ പുരസ്‌കാരം
സമ്മാനിക്കുന്നത്.
നിഷാദ് ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചിരുന്നു. 2004 -ൽ സംസ്ഥാന ഐടിഐ കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു. യുവജനോത്സവങ്ങളിൽ ഭരതനാട്യത്തിലും കുച്ചുപ്പിടിയിലും വിന്നർ ആയിരുന്ന നിഷാദ്.
കലാശ്രീ അവാർഡ്, എൻ വി കെ പുരസ്കാരം, സ്റ്റാർ ഇന്ത്യ അവാർഡ്, അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ്, മീഡിയ സിറ്റിയുടെ നാട്യശ്രീ : പുരസ്കാരം എന്നിവ കിട്ടിയിട്ടുണ്ട്.
കൊല്ലം കോയിക്കൽ വെളിയിൽ വീട്ടിൽ നബീർ, ഹുസൈബ ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളാണ് നിഷാദ്. ഇളയത് രണ്ടു സഹോദരിമാരാണ്. ഭാര്യ നാജിയ നിഷാദ്
മക്കൾ നിതാ ഫാത്തിമ, നിയ ഫാത്തിമ.
കൊല്ലം ജില്ലയിൽ പഞ്ചാക്ഷരി കലാക്ഷേത്രയുടെ ഡയറക്ടറും നൃത്ത അധ്യാപകനുമായ നിഷാദ് കുടുംബത്തോടൊപ്പം കോയിക്കൽ താമസിക്കുന്നു.

.
No Comment.