
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ പ്രൊ ഹൃദയകുമാരി സ്മാരക പുരസ്കാരത്തിന് (കവിത)എഴുത്തുകാരിയും ചിത്രകാരിയുമായ രഞ്ജിനി തളിപ്പറമ്പിനെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാരത ചാരിറ്റബിൾ ട്രസ്റ്റ്,
മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽവിവിധ മേഘലകളിൽ ശോഭിക്കുന്നവർക്കായി
വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്,മലയാളത്തിൻ്റെ എഴുത്തുകാരി പ്രൊ ഹൃദയകുമാരിയുടെ പേരിൽ കവിതയ്ക്ക് നൽകി വരുന്നതാണ് ഈ അവാർഡ്.
2024 മാർച്ച് 27 ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ) ഹാളിൽ വച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ,നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
തളിപ്പറമ്പ് സ്വദേശിയായ രഞ്ജിനി പൂമംഗലം കൃഷ്ണമാരാറുടെയും തളിപ്പറമ്പ് സതീദേവിയുടെയും മകളാണ്.രണ്ട് ആൺമക്കൾ വിനായക്,അനിരുദ്ധ് രണ്ട് പേരും ജോലി ചെയ്യുന്നു.
ചിത്രരചന പോലെ തന്നെ എഴുത്തിനേയും വളരെയേറെ ഇഷ്ടപ്പെടുന്നൊരാളാണ് രഞ്ജിനി
തളിപ്പറമ്പ്.ഫാബ്രിക് മ്യൂറൽ രംഗത്ത് ക്ലാസെടുക്കുകയാണ് ഇപ്പോൾ രഞ്ജിനി തളിപ്പറമ്പ്.

No Comment.