
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ‘കാക്കനാടൻ സ്മാരക പുരസ്‌കാര’ത്തിന്
ശ്രീ.വിഷ്ണു പകൽക്കുറിയുടെ (നോവലെറ്റ്) “ചക്കപ്പോര്” തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് കാക്കനാടൻ പുരസ്കാരം.
2024-മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പകൽക്കുറിയിൽ
ആറയിലാണ് ഇപ്പോ കുടുംബം.
കഴിഞ്ഞ അഞ്ചുവർഷമായി അബുദാബിയിലെ അൽഫത്താൻ പ്രോപ്പർട്ടിസിലെ ടെക്നീഷ്യനാണ്.
മികച്ച സാഹിത്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന നവതൂലിക കലാസാഹിത്യവേദിയുടെ ഫൗണ്ടർ അഡ്മിൻ കൂടിയാണ് വിഷ്ണു.
ജോലിക്കിടയിൽ എഴുത്തിനോടും
ഏറെ പ്രതിപത്തിയുള്ള ആളാണ് വിഷ്ണു പകൽക്കുറി. 2022-നവംബറിൽ നടന്ന പ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് ‘നവതൂലിക ഒന്നാമദ്ധ്യായം ‘എന്ന ആദ്യ കവിതാസമാഹാരം
പ്രകാശനം ചെയ്തു.
ബുക്ക് കഫേ പുരസ്ക്കാരം/
കഴിഞ്ഞ വർഷത്തെ
നവഭാവനയുടെ എ.അയ്യപ്പൻ സ്മാരക പുരസ്കാരം,
എന്നിവ ലഭിച്ചിട്ടുണ്ട്.
മുറിവുതുന്നിയ ആകാശം, ഭാര്യ ഒരു ദുർമന്ത്രവാദിനി എന്നിവ കവിതാസമാഹാരങ്ങളാണ്. പുതിയ പുസ്തകം മഴമുഖങ്ങൾ പ്രകാശനത്തിന് തയ്യാറെടുക്കുന്നു.

No Comment.