
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ ‘മലയാറ്റൂർ സ്മാരക കഥാ പുരസ്കാര ‘ത്തിന് എഴുത്തുകാരനും, സാംസ്കാരിക പ്രവർത്തകനുമായ വട്ടപ്പാറ രവിയെ തെരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന
നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ
മേഖലകളിൽ
ശോഭിക്കുന്നവർക്കായി വർഷംതോറും
നൽകി വരുന്ന അവാർഡുകളിൽ ഒന്നാണിത്. മലയാളത്തിന്റെ പ്രതിഭാധനനായ എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ പേരിൽ സാഹിത്യത്തിന് നൽകിവരുന്ന പുരസ്‌കാരമാണിത്.
കഴിഞ്ഞ
നാലരപതിറ്റാണ്ടുകളായി മലയാള സാഹിത്യ ത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീ.വട്ടപ്പാറ രവി. ചെറുകഥാകൃത്ത്, പത്രാധിപർ എന്നീ നിലകളിൽ
അനുസ്യുതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. വിവിധ ആനുകാലിക ങ്ങളിലൂടെയും, ആകാശവാണിയിലുടെ യും വട്ടപ്പാറ രവി അവതരിപ്പിച്ചിട്ടുള്ള
കഥകൾ ആ രംഗത്ത് അദ്ദേഹം
കൃതഹസ്തനാണെന്ന് തെളിയിച്ചിട്ടുണ്ട്.
ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക്
ഭാവുകലോകത്തിന് സുപരിചിതനായ വട്ടപ്പാറ രവിയുടെ ‘അവളവളുടെ
ആത്മദുഃഖങ്ങൾ ‘എന്ന കഥാസമാഹാരത്തിനാണ് പ്രസ്തുത പുരസ്കാരം ലഭിച്ചിരിക്കുന്നത്. മാധവികുട്ടി
കഥാപുരസ്കാരം, ജസ്റ്റീസ് .ഡി. ശ്രീദേവി സ്മാരക പുരസ്കാരം, എന്നിവയും ഈ
കൃതിയ്ക്ക് ലഭിച്ചിട്ടുണ്ട്. എഴുത്തുകാരൻ എന്നതിനു പുറമേ വിവിധ സാംസ്‌കാരിക രംഗങ്ങളിലും, തൊഴിലാളി പ്രവർത്തന രംഗത്തും രവി
പതിപ്പിച്ച പാദമുദ്രകൾക്ക്
ഇന്നും പ്രസക്തിയുണ്ട്.
കഥാരചന രവിക്ക് തപസ്യയാണ്. രവിയുടെ കഥകളിലൂടെ
കടന്നുപോകുമ്പോൾ ബോധ്യമാകുന്ന
ഒരുകാര്യം അദ്ദേഹം ഒരിക്കലും കഥയെ അന്വേഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ
രചനാവലയത്തിലേക്ക് കഥകൾ വന്നുചേരുന്നു എന്നതാണ് സത്യം. അത്രകണ്ട്
സ്വാഭാവികത
ഓരോ കഥയിലും പ്രകടമാകുന്നുണ്ട്.
കഥയുടെ സിരാപടലങ്ങളെ ഉത്തേജിപ്പിക്കുന്ന
രക്തചംക്രമണത്തിന് സമ്മർദ്ദമേതുമില്ലാതെ രവിയുടെ തൂലിക ആയാസരഹിതമായി മുന്നോട്ടു പോകുന്നു. അപ്പോൾ അത്
സർവാർത്ഥ
സാധികമാകുന്നു.
കഥ lയുടെ ദൈർഘ്യ മല്ല, കഥയുടെ
ഉള്ളാഴങ്ങളാണ് രവിയുടെ
കഥാരചനയെ
ശ്ലാഘനീയമാക്കുന്നത്.
വട്ടപ്പാറ രവിയുടെ
കഥന കലാവൈഭവത്തിന്റെ സാക്ഷാത്കാരമായി ഈ
കഥാസമാഹാരത്തിലെ കഥകൾ
അനുഭവപ്പെടുന്നു. “അവളവളുടെ
ആത്മദുഃഖങ്ങൾ ‘
എന്ന ഗ്രന്ഥനാമം
ഒരു കഥയുടെ മാത്രം പേരായി
നിൽക്കുമ്പോഴും ഇതിലെ എല്ലാ
കഥകളുടെയും അന്തർധാരയായി
കഥാകാരന്റെയും,
കഥാപാത്രങ്ങളുടെയും ആത്മ ദുഃഖങ്ങൾ
ഒത്തുചേർന്നിരിക്കുന്നു. ഓരോ കഥയും
കഥയ്ക്ക്
അവകാശപ്പെടാവുന്ന വ്യക്തിത്വമുണ്ട്. അതുപോലെ
ഭാഷാപരമായ
വ്യക്തിത്വവും അംഗീകരിക്ക
പ്പെടേണ്ടതാണ്.
കഥയെ കഥയായി നിലനിർത്തുക എന്നതാണ് കഥാകാരൻ
നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഈ വെല്ലുവിളി
സർഗ്ഗാത്മകതയുടെ കരുത്തുകൊണ്ട് വട്ടപ്പാറ രവി നേരിടുന്നു. അതുതന്നെയാണ് ‘അവളവളുടെ
ആത്മദുഃഖങ്ങൾ ‘എന്ന കഥാസമാഹാരത്തെ
വ്യത്യസ്തമാക്കുന്നത്.
2024 മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ )ഹാളിൽ വച്ച് നടക്കുന്ന ട്രസ്റ്റിന്റ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ നിരവധി
കലാസാഹിത്യ സാംസ്കാരിക
രംഗത്തെ
പ്രതിഭകളുടെ സാന്നിധ്യത്തിലാ
യിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.
ഒരു കലാപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കുടുംബമാണ് വട്ടപ്പാറ രവിയുടെത്. കഠിനാദ്ധ്വാനമാണ്
രവിയെ ഇന്ന് ഈ നിലയിൽ എത്തിച്ചത്.പഠിക്കാനും, അച്ചടക്കത്തോടെ വളരാനും സാഹചര്യം ഒരുക്കിയ
മാതാപിതാക്കൾ. അവർ നൽകിയ കൈത്താങ്ങാണ് തന്റെ വിജയമെന്നും അതെല്ലാം ഒരിക്കലും മറക്കാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യ പരേതയായ ഓമന. ഫെഡറൽ ബാങ്ക് മാനേജറും,
കഥാകാരനുമായ സജിത്ത് രവീന്ദ്രൻ, വീട്ടമ്മയും, കവയിത്രി യുമായ സജിതരവി എന്നിവർ മക്കളാണ്. എം. സി. സജീവ്,സുമ. സി. എസ്. എന്നിവർ മരുമക്കളും.
കെ എസ് ആ ർ ടി സി യിൽ നിന്നും സ്പെഷ്യൽ അസിസ്റ്റന്റായി
വിരമിച്ച വട്ടപ്പാറ രവി തിരുവനന്തപുരം ജില്ലയിലെ
കലാസാംസ്കാരിക -ട്രേഡ് യൂണിയൻ രംഗത്തെ നിറസാന്നിധ്യ മാണ്. ചെറുകഥ, നോവൽ,നാടകം, വിജ്ഞാനം,ലേഖനം എന്നീ വിഭാഗങ്ങളിൽ 12 പുസ്തകങ്ങൾ വട്ടപ്പാറ രവി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമ രംഗത്തും അദ്ദേഹം
സജ്ജീവ സാന്നിധ്യമാണ്. ട്രാൻസ്‌പോർട്ട് പെൻഷ്ണർ മാസിക സ്ഥാപക എഡിറ്റർ, ട്രാൻസ്‌പോർട്ട് തൊഴിലാളി മാസിക എഡിറ്റർ,സൗരയൂഥം മാസിക ചീഫ് എഡിറ്റർ, കലാചന്ദ്രിക മാസിക അസോസിയേറ്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച വട്ടപ്പാറ രവി, ഇപ്പോൾ “അക്ഷരദളം” എഡിറ്ററാണ്.
കെസ്ക, പുരോഗമന കലാസാഹിത്യ സംഘം , യുവകലാസാഹിതി എന്നീ സംഘടനകൾ നടത്തിയ കഥാരചനാ മത്സരങ്ങളിൽ സമ്മാനങ്ങൾ,മാലി മാധവൻ നായർ
കഥാപുരസ്കാരം, മലയാള നാട്യകലാ സ്നേഹി(മനസ് )
കഥാപുരസ്‌കാരം,
മാധവികുട്ടി
സ്മാരക പുരസ്കാരം, കുട്ടികൃഷ്ണമാരാർ ദേശീയപുരസ്‌കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, വിജ്ഞാൻ രത്‌ന പുരസ്കാരം,
പ്രസാധകശ്രേഷ്ഠ പുരസ്‌കാരം, സംസ്കാരവേദി പുരസ്‌കാരം,
അക്ഷരശ്രീ പുരസ്കാരം,
ആശാൻ പുരസ്കാരം , ഡോ. ബി. ആ ർ. അംബേദ്കർ
സാഹിത്യശ്രീ
ദേശീയ പുരസ്‌കാരം, ജസ്റ്റീസ് ഡി. ശ്രീദേവി സ്മാരക
കഥാപുരസ്കാരം, വിവിധ ആദരവുകൾ തുടങ്ങി എഴുത്തിന്റെ മേഖലയിൽ ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

No Comment.