Skip to content

chithrodayamflashnews.com

November 28, 2026 6:42 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2595

ഡോ.ആർ.രവീന്ദ്രൻ നായർക്ക് ഡോ.അയ്യപ്പപ്പണിക്കർ സ്മാരക കവിതാപുരസ്കാരം

ഡോ. രവീന്ദ്രൻ നായർ
ഡോ. രവീന്ദ്രൻ നായർ

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-3024 വർഷത്തെ ‘ഡോ.അയ്യപ്പപ്പണിക്കർ’ സ്മാരക കവിതാപുരസ്ക്കാരത്തിന് ഡോ.ആർ.രവീന്ദ്രൻ നായരുടെ
`പ്രത്യുഷ മഞ്ജരി`എന്ന കവിതാസമാഹാരം തിരഞ്ഞെടുക്കപ്പെട്ടു.

ഡോ.രവീന്ദ്രൻനായരുടെ ജനനം
ഇടുക്കിജില്ലയിലെ മണക്കാട്
എന്ന ഗ്രാമത്തിലാണ്.
അച്ഛൻ രാമൻപിള്ള,
അമ്മ ഗൗരിയമ്മ.
മണക്കാട് NSS സ്കൂളിൽ നിന്ന് ഒന്നാമനായി SSLC പാസ്സായി.
മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് ഒന്നാമനായി പ്രീയൂണിവേഴ്സിറ്റിയും തുടർന്ന് തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽനിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സിൽ ബിരുദവുംനേടി.
ഡൽഹി IIT യിൽനിന്ന് ഒന്നാംറാങ്കോ
ടെ M.Tech.,അവിടന്നുതന്നെ Ph.D. എന്നീ ബിരുദങ്ങൾ നേടി.

കോഴിക്കോട് REC /NITയിൽ 39 കൊല്ലക്കാലം അദ്ധ്യാപനം/
ഗവേഷണം/അദ്ധ്യാപനഭരണനിർവ്വഹണം
എന്നിവ നിർവ്വഹിച്ചു.
REC യുടെ അവസാനത്തെ അക്കാഡമിക്ക് ഡീനും NIT യുടെ ആദ്യത്തെ അക്കാഡമിക്ക് ഡീനും അദ്ദേഹമായിരുന്നു.
റിട്ടയർമെന്റിനുശേഷം കേരളത്തിലെ മൂന്നുസ്വാശ്രയ
എഞ്ചി.കോളേജുകളിൽ പ്രിൻസിപ്പിലായി സേവനം അനുഷ്ഠിച്ചു.
അങ്ങനെ മൊത്തം
53 കൊല്ലക്കാലം തുടർച്ചയായി
ജോലിചെയ്തു.
ഇപ്പോൾ മലയാളകവിതയിൽ സജീവമാണ്.

പ്രധാന
സാഹിത്യസംഭാവനകൾ

ആദ്യകാലങ്ങളിൽ മുഖ്യമായും ശാസ്ത്ര സാഹിത്യരചനകളിലായിരുന്നു ഏർപ്പെട്ടിരുന്നത്.
താഴെപറയുന്ന
അഞ്ചു ഗ്രന്ഥങ്ങൾ അക്കാലത്തു പ്രസിദ്ധീകരിച്ചവയാണ്.

1.യന്ത്രങ്ങളുടെ കഥ.
2. മെക്കാനിക്കൽ എഞ്ചിനീയറിംഗ് (ജനറൽ)
3. താപ എഞ്ചിനുകൾ
4.പമ്പുകൾ
5.ഓട്ടോമൊബൈൽ മെക്കാനിക്ക്

ഇതിനും പുറമെ,
വിശ്വവിജ്ഞാനകോശം, സർവ്വവിജ്ഞാനകോശം എന്നീ എൻസൈക്ലോപ്പീഡിയകളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

അക്കാലത്ത്
‘ശാസ്ത്രഗതി’
എന്ന മാസികയുടെ
മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

കവിതാരംഗത്തെ സംഭാവനകൾ

കവിതകൾ എഴുതിത്തുടങ്ങിയിട്ട്
എട്ടുകൊല്ലത്തോളമേ ആയിട്ടുള്ളുവെങ്കിലും ഇതിനോടകം
17കവിതാസമാഹാരങ്ങൾ പ്രസിദ്ധീകൃത മായിട്ടുണ്ട്.
ഒന്നുരണ്ടെണ്ണം പണിപ്പുരയിലുമാണ്.

പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരങ്ങൾ

1.നാലുമണിപ്പുവു
കൾ
2.നാടിന്റെഗീതങ്ങൾ ,കാടിന്റേയും
3.തൊട്ടാവാടികൾ
4.കൊടിയേറ്റ്
5.മിഠായിത്തെരുവ്
6.കളിച്ചെണ്ട
7.വടവൃക്ഷം
8.മലർവാടി
9.അക്ഷരഗീതം
10.പ്രത്യുഷമഞ്ജരി
11.കടലാസുതോണി
12.ഉത്രാടസന്ധ്യയിൽ
13.വസന്താഗമനത്തിലെ കുയിൽ
14.ജീവിതയാത്ര
15.പ്രതീക്ഷയുടെ പ്രഭാതം
16.സ്വപ്നച്ചിറകുകൾ
17.തിരിഞ്ഞുനോട്ടം

അംഗീകാരങ്ങൾ, പുരസ്ക്കാരങ്ങൾ

1.ശാസ്ത്രസാഹിത്യത്തിൽ വ്യാപരിച്ചിരു
ന്ന കാലത്ത് ‘പമ്പുകൾ’ എന്ന പോപ്പുലർ സയൻസ് പുസ്തകത്തിന്
“ശാസ്ത്രസാഹിത്യ അവാർഡ് “ലഭിച്ചിരുന്നു.

2.എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയിലെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് അഖിലേന്ത്യാതലത്തിൽ രണ്ടുപുരസ്ക്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്.
3.AICTE യുടെ അംഗീകൃത പരിശോധകനും അക്രഡിറ്റേഷൻ Expert ഉം
ആണ്.ഇന്ത്യയൊട്ടാകെ ഏകദേശം 200ലധികം എഞ്ചി.കോളേജുകളുടെ
അംഗീകാരത്തിനായുള്ള
പരിശോധനയിൽ ചെയർമാനായും അംഗമായും പങ്കെടുത്തിട്ടുണ്ട്.
4. മലയാള കവിതാരംഗത്തെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത്
മലയാള കാവ്യ സാഹി
തിയുടെ’കാവ്യപ്രതിഭാ പുരസ്ക്കാരം
2022′ നു തിരഞ്ഞെടുക്കപ്പെട്ടു.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ )ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6