
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ വേളൂർ കൃഷ്ണൻ കുട്ടി സ്മാരക പുരസ്കാരത്തിന് (കഥയ്ക്ക് )കവിയും കഥാകൃത്തും ഹാസ്യ സാഹിത്യകാരനുമായ ശ്രീ. സ്റ്റാൻലി എം മങ്ങാടിന് തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞുപോയ മഹാമാരുടെ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായ് വർഷംതോറും നൽകിവരുന്ന പുരസ്കാരങ്ങളിൽ ഒന്നാണ്, പ്രമുഖ ഹാസ്യസാഹിത്യകാരനും പ്രഭാഷകനുമായിരുന്ന ഹാസ്യ സാമ്രാട്ട് വേളൂർ കൃഷ്ണൻ കുട്ടിയുടെ പേരിൽ
ഹാസ്യസാഹിത്യമേഖലയിലെ മികവിന് കൊടുത്തുവരുന്നതാണ്
പ്രസ്തുത പുരസ്കാരം.
കൊല്ലം ജില്ലയിൽ മങ്ങാട് എന്ന ഗ്രാമത്തിൽ ജനനം
മങ്ങാട് സെൻ്റ്.ജോസഫ് എൽ.പി.സ്കൂളിലും, മങ്ങാട് ഗവൺമെൻ്റ് ഹൈസ്കൂളിലും, കൊല്ലം എസ്.എൻ. കോളേജിലുമായി പഠനം.
TATA മോട്ടേഴ്സിൽ ഏരിയ മാനേജർ തസ്തികയിൽ ഇരിക്കവേ 2020 മാർച്ച് 31ന് 22 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു.
ഇപ്പോൾ കൊല്ലം ജില്ലയിൽ TATA PRAVESH
സ്റ്റീൽ ഡോറും, വിൻഡോകളുടെയും അംഗീകൃത ഡീലറായി ഷോറൂം നടത്തുന്നു.
ഭാര്യയും രണ്ട് ആൺമക്കളും അടങ്ങുന്ന കുടുബം. മൂത്തമകൻ എം.ബി. എക്ക് പഠിക്കുന്നു.
രണ്ടാമൻ പ്ലസ്സ്ടുവിന് കൊല്ലം കേന്ദ്ര വിദ്യാലയത്തിൽ നിന്നും വിജയിച്ചു. ഇപ്പോൾ ഇരുവരും UK യിൽ ഉപരിപഠനം നടത്തുന്നു. ഭാര്യ റീന, കൊല്ലം നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നേഴ്സായി ജോലി നോക്കുന്നു.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ കഥ എഴുതുന്നത്.
“പൊൻ ചേര ഇഴയുന്നു ” എന്നായിരുന്നു കഥയുടെ പേര്. അത് കുങ്കുമം മാസികയിൽ പ്രസിദ്ധീകരിച്ചു. പത്താം തരത്തിൽ പഠിക്കുമ്പോൾ ജില്ലാ സ്കൂൾ കലോത്സവത്തിൽ കഥാരചനക്ക് രണ്ടാം സമ്മാനം ലഭിച്ചു.
പിന്നീട് മനോരമ സൺഡേ സപ്ലിമെൻ്റിൽ “ബീനാഗഞ്ചിലെ പെൺകുട്ടി ” എന്ന കഥ പ്രസിദ്ധീകരിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളായ ജനയുഗം, കേരളശബ്ദം, കലാകൗമുദി, കൗമുദിയുടെ വാരാന്ത്യ പതിപ്പ് എന്നിവയിലും എഴുതിത്തുടങ്ങി. ഇപ്പോൾ മലയാളി മനസ്സ്, മഴ, മലയാള കാവ്യസാഹിതി, മലയാളി, കൈചൂണ്ടി, സൺഡേ ശാലോം,സോഫിയ ടൈംസ് എന്നീ മാസികകളിൽ എഴുതുന്നു.
മലയാള കാവ്യസാഹിതി ചെറുകഥകൾ പ്രസിദ്ധീകരിച്ചു. ” ആത്മവിദ്യാലയം ” എന്ന പേരിൽ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളി മനസ്സ് എന്ന ഓൺലൈൻ പത്രത്തിൽ എല്ലാം ശനിയാഴ്ചകളിലും ലേഖന പരമ്പര എഴുതുന്നു. കവിതകളായ ടയറുവണ്ടി, പുലർക്കാലവെട്ടം, കണ്ണൻ്റെമീര, ദ്രൗപതി ഭയക്കുന്നില്ല എന്നിവ പ്രസിദ്ധീകരിച്ചു. മഴ
ഡിജിറ്റൽ മാസിക കവിതകൾ ഉള്ളടക്കം ചെയ്തു സമാഹാരം പുറത്തിറക്കി. യുവ പബ്ലിക്കേഷൻസ്
” നുറുങ്ങുകഥകൾ” പ്രസിദ്ധീകരണത്തിന് തയ്യാറാകുന്നു.
2022 ലെ “തെളിനീർ ” ട്രസ്റ്റിന്റെ (വാട്ടർ അതോറിറ്റിയുടെ മാസിക )
കഥാസമാഹാരത്തിനുള്ള അവാർഡ് എന്റെ തപ്ത നിശ്വാസങ്ങൾ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. തിരുവനന്തപുരം സത്യൻ സ്മാരകത്തിൽ വച്ച് BJP സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസർ.വി.റ്റി.
രമ അവാർഡ് നൽകി.
സുഗതകുമാരി കൾച്ചറൽ ഫോറത്തിന്റെ 2022 ലെ മികച്ച കവിതയ്ക്കുള്ള അവാർഡ് എന്റെ ” കണ്ണന്റെ മീര ”
എന്ന കവിതയ്ക്ക് ലഭിച്ചു. ചലച്ചിത്രനടൻ പത്മശ്രീ മധുസാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ മധുസാറിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി.
കൊല്ലം സാഹിത്യകൂട്ടായ്മയായ കാവ്യതരംഗിണിയുടെ അവാർഡ് കടപ്പാക്കട സ്പോർട്ട്സ് ക്ലബ്ബിൽ വച്ചു പ്രശസ്ത കവി. ശ്രീ കുരിപ്പുഴ ശ്രീകുമാറിൽ
നിന്നും സ്വീകരിച്ചു.
കൊല്ലം പ്രസ്സ് ക്ലബ്ബിന്റെയും നവതൂലിക സാഹിത്യ സമിതിയുടെയും ആദരവ് പ്രശസ്ത കവി. ഇഞ്ചക്കാടൻ ബാലചന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.
ബാലരാമപുരം മീറ്റ് റ്റു മീ ആശ്രമത്തിൽ നടന്ന സാഹിത്യസദസ്സിൽ ആശ്രമം ഗുരുജി.
ശ്രീ അവധൂത് പ്രസാദ് ജി പൊന്നാടയണിയിച്ച് ആദരവ് നൽകി .
കരുനാഗപ്പള്ളി IMA യിൽ നടന്ന സ്വാതന്ത്ര്യസമര സേനാനി ഏ. പച്ചൻ അനുസ്മരണ വേദിയിൽ കരകൗശല വികസന ചെയർമാൻ ശ്രീ.രാമഭദ്രൻ പൊന്നാടയണിച്ച് ആദരിച്ചു.
ഫാദർ വടക്കൻ ബി. വെല്ലിംടൺ സാംസ്കാരിക സമിതി 2023 ലെ കർമ്മ ശ്രേഷ്ഠാ
അവാർഡ് മാവേലിക്കര ബിഷപ്പ് മോസ്റ്റ് റവ.ഡോ.ജോഷ്വാ നൽകി. 2023 -ൽ തന്നെ BSS അവാർഡും ലഭിച്ചു.
സർഗ്ഗവേദിയുടെയും , വിശ്വധർമ്മത്തിന്റെയും സാഹിത്യ പ്രവർത്തനങ്ങൾക്ക് 2018 -ൽ കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമൻ പിതാവിൽ നിന്നും അവാർഡും ആദരവും ലഭിച്ചിട്ടുണ്ടു്.
ഇപ്പോൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അംഗം, കൊല്ലം ബിഷപ്പിന്റെ പാസ്റ്റർ കൗൺസിൽ (ഉപദേശക സമിതി ) അംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.
ശാലോം ടി.വിയുടെ പ്രസിദ്ധീകരണമായ സൺഡേ ശാലോം, സോഫിയ ടൈംസ് എന്നിവയിലും
എഴുതി വരുന്നു.
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽ വച്ചു നടക്കുന്ന ട്രസ്റ്റിന്റെ
വാർഷിക സമ്മേളനത്തിൽ, കലസാഹിത്യ സാംസ്കാരിക പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്.

No Comment.