
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ “ഡോ. അയ്യപ്പപ്പണിക്കർ സ്മാരകപുരസ്‌കാര”ത്തിന് കവിയും എഴുത്തുകാരനുമായ ശ്രീ. അയ്മനം സുധാകരനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ “കവിമാനസം “എന്ന കവിതാസമാഹാരമാണ് പ്രസ്തുത പുരസ്‌കാരത്തിനർഹനാക്കിയത്.
2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷിക സമ്മേളനത്തിൽ, നിരവധി കലാസാനിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.
കോട്ടയം ജില്ലയിലെ അയ്മനത്ത് താമസം.
പുരോഗമന കലാസാഹിത്യ സംഘം, പരസ്പരം വായനക്കൂട്ടം, ജയം മാസിക (പത്രാധിപ സമിതി അംഗം )ഏറ്റുമാനൂർ കാവ്യവേദി തുടങ്ങി വിവിധ കലാസാഹിത്യ സാംസ്കാരിക സംഘടനകളിൽ പങ്കെടുത്ത് പ്രവർത്തിച്ചുവരുന്നു.
നവഭാന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹൃദയകുമാരി സ്മാരകപുരസ്‌കാരം, പരസ്പരം വായനക്കൂട്ടം പുരസ്‌കാരം,ഡോ. അംബേദ്കർ ഫെലോഷിപ്പ്, മലയാള കലാസാഹിത്യവേദി കഥാപുരസ്‌കാരം തുടങ്ങിയവ ഉൾപ്പെടെ വിവിധ സംഘടനകളുടെ ആദരവുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.കവിമാനസം ആദ്യകൃതിയാണ്.

No Comment.