Skip to content

chithrodayamflashnews.com

Asnap 1409
Asnap 2606

ശ്രീ. ടി. വി. രാധാകൃഷ്ണന് സുഗതകുമാരി സ്മാരകപുരസ്‌കാരം

ടി. വി. രാധാകൃഷ്ണൻ
ടി. വി. രാധാകൃഷ്ണൻ

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024 വർഷത്തെ സുഗതകുമാരി സ്മാരക പുരസ്‌കാരത്തിന് കവിയും എഴുത്തുകാരനുമായ ശ്രീ.ടി. വി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.
അദ്ദേഹത്തിന്റെ “ഒ. ടി. പി. താക്കോൽ കവിതകൾ”എന്ന പ്രഥമ കവിതാസമാഹാരമാണ് പ്രസ്തുത പുരസ്‌കാരത്തിന
ർഹനാക്കിയത്.

തൃശ്ശൂർ കിള്ളിമംഗലം സ്വദേശിയായ ഇക്കണ്ടത്ത് രാധാകൃഷ്ണൻ ആദ്യ കവിതാസമാഹാരമായഒ.ടി.പി.കവിതയ്ക്കു പുറമെ ഗാനരചനയും നിരവധി ഷോർട് ഫിലിമുകൾക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവയും രചിച്ചിട്ടുണ്ട്.
A Short Message എന്ന ഷോർട് ഫിലിമിന് 2014-ൽ 24Frames-Kozhikkode Santhadevi Cinema-Television Award ൻ്റെ രണ്ടാം സമ്മാനം ലഭിച്ചിട്ടുണ്ട്.
സാഹിത്യ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് പാഞ്ഞാൾ ഗ്രാമീണ വായനശാലയുടെ തുപ്പേട്ടൻ പുരസ്ക്കാരാവും,
കോഴിക്കോട് സദ്ഭാവന ബുക്സ് ഏർപ്പെടുത്തിയ മഹാകവി വൈലോപ്പിള്ളി സ്മാരക പ്രതിഭാ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടെ പേരിൽ കവിതാ സമാഹാരത്തിനു നൽകിവരുന്ന ഈ അവാർഡ്.
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ) ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6