Skip to content

chithrodayamflashnews.com

November 28, 2026 6:41 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2627

സിദ്ധാർത്ഥന്റെ മരണവും ചില ചോദ്യങ്ങളും(ലേഖനം)

Asnap 2628

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിക്കുന്നില്ല, സംഭവത്തിന് ശേഷം അവിടെ പുതിയതായി വന്ന വൈസ്ചാൻസലർ ഇതൊരു ആത്‍മഹത്യയായി സാഷ്യപ്പെടുത്തുന്നുവെങ്കിലും പോസ്റ്റ്‌മോർട്ടം രേഖകളും ഇപ്പോൾ വന്നിരിക്കുന്ന പുതിയ ചില വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ നോക്കിയാൽ ഇതൊരു അതിക്രൂരമായ കൊലപാതകം തന്നെയെന്ന് പറയേണ്ടിവരും.

എന്തിന്റെ പേരിലായാലും ഒരു കോളേജിലും ഒരു വിദ്യാർഥിയോടും കാണിക്കുവാൻ പാടില്ലാത്ത അതിക്രൂരമായ ഒരു പ്രവർത്തി തന്നെയാണ് ഇതെന്ന് ആദ്യമേ പറയട്ടെ.
ഈ സംഭത്തിൽ അഞ്ച് എസ് എഫ് ഐ ക്കാർ ഉൾപ്പെട്ടിരിക്കുന്നതിനാലും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാലും ഇവിടെത്തെ പ്രതിപക്ഷ കക്ഷികളും വാർത്താ മാധ്യമങ്ങളും സിദ്ധാർത്ഥന്റെ മരണത്തിന് ഒരു രാഷ്ട്രീയകൊലപാതകത്തിന്റെ നിറം കൊടുക്കുവാനാണ് മത്സരിക്കുന്നത്.

അതിദാരുണമായൊരു സംഭവം നടക്കുമ്പോൾ അതിന്റെ രാഷ്ട്രീയ മാനങ്ങളോ,സാഹചര്യങ്ങളോ അല്ല നമ്മൾ തേടേണ്ടത്. ആ സംഭവം നടക്കുവാനുണ്ടായ സാഹചര്യം, അതിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾ, (അവർ ഏതു രാഷ്ട്രീയത്തിലും ഉള്ളവർ ആകട്ടെ) അവരുടെ പങ്കാളിത്തംഎത്രത്തോളമെന്നും അതിന്റെ അടിസ്ഥാനത്തിൽ അവരെ പൊതുസമൂഹത്തിൽ നിന്നും മാറ്റിനിർത്തി മാതൃകാപരമായി ശിക്ഷിക്കുവാനുള്ള സാഹചര്യം ഒരുക്കുകയാണ് ഏതൊരു രാഷ്ട്രീയകക്ഷികളും പ്രസ്ഥാനങ്ങളും വാർത്താമാധ്യമങ്ങളും ചെയ്യേണ്ടത്. സ്വന്തം കക്ഷികൾ ആണെങ്കിൽപ്പോലും അതിന് മുൻകൈ എടുക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ഇടയാക്കും. ഇത്തരമൊരു സമീപനം തന്നെയാണ് സിദ്ധാർത്ഥന്റെ മരണത്തിലും ഭരണകക്ഷി തലവൻ കൂടിയായ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. ഈ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുവാനും സത്യം അറിയുവാനും ഒരു സ്വതത്ര ഏജൻസിയായ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതുവഴി നമുക്ക് പ്രത്യാശ നൽകുന്നുണ്ട്.

ഈ സംഭവത്തിൽ അഞ്ചു എസ് എഫ് ഐക്കാർ ഉൾപ്പെട്ടത് കൊണ്ട് ഇത് ആ വിദ്യാർത്ഥി സംഘടന ചെയ്തത് എന്നു വരുത്തിത്തീർക്കുവാനുള്ള ശ്രമങ്ങളെ ഈ സന്ദർഭങ്ങളിൽ എന്തിനെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.

ഈ സംഭവത്തെ ചുറ്റിപ്പറ്റി ഇപ്പോൾ വന്നിരിക്കുന്ന പുതിയ വിവാദം, സിദ്ധാർത്ഥന്റെ സഹപാഠിയായിരുന്ന ഒരു പെൺകുട്ടിയുമായിട്ടുള്ളതാണ്. ഈ പെൺകുട്ടി അവളുടെ ആൺസുഹൃത്തുക്കൾക്ക് നൽകിയ ക്വട്ടേഷനാണ് സിദ്ധാർത്ഥന്റെ മരണത്തിൽ കലാശിച്ചത് എന്നാണ് പുതിയ വിവാദം. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ പരിശോധന നടത്തിയാൽ, ഈ പെൺകുട്ടിയെ ബാധിക്കുന്ന എന്തോ ഒന്ന് സിദ്ധാർത്ഥന് അറിയുമായിരുന്നിരിക്കണം.
അത് ഒരുകാരണവശാലും പുറത്തേക്ക് ലീക്ക് ആവാതിരിക്കുവാൻ വീട്ടിലേക്ക് വന്നുകൊണ്ടിരുന്ന അവനെ കോളേജിലേക്ക് തിരികെവിളിച്ചുവരുത്തി നിശബ്ധനാക്കി എന്നതും ഒരു സാധ്യത അല്ലേ?.
ഏതായാലും സിദ്ധാർത്ഥന്റെ മരണത്തെക്കുറിച്ച് നിരവധി ആരോപണങ്ങളും പഴിചാരലുകളും ആ വിദ്യാർത്ഥിസംഘടനക്ക് ഏൽക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഒരു സ്വതന്ത്ര ഏജൻസി സത്യം കണ്ടുപിടിക്കേണ്ടത് അനിവാര്യമാണ്. കൂടെ ഒരു കാര്യംകൂടി ഓർമ്മപ്പെടുത്തട്ടെ, സിദ്ധാർത്ഥന്റെ മരണത്തിൽ രാഷ്ട്രീയത്തിന്റെ കറുത്ത കൈകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിവേകബുദ്ധിയും ഗൗരവചിന്തകളും മുളയിടുന്ന കോളേജ് കാമ്പസുകളിൽ ഇനിയും രാഷ്ട്രീയം വിളമ്പിക്കൊടുത്തു കുട്ടികളെ തമ്മിലടിപ്പിക്കുകയും അവരുടെ മാതാപിതാക്കളുടെ കണ്ണുകൾ തോരാമിഴികൾ ആക്കുകയും വേണമോ എന്ന് ചിന്തിക്കുകയെന്ന് സമീപകാലസംഭവങ്ങൾ നമ്മോട് പറയുന്നുണ്ട്. കോളേജുകൾ വിദ്യാർത്ഥികളുടെ മരണക്കളമല്ല,മറിച്ച്,നല്ല നല്ല വ്യക്തിത്വങ്ങളാണ് അവിടെ നിന്നും പുറത്തേക്ക് വരേണ്ടത്. അതിനാൽ അവർ കാമ്പസുകളിൽ പഠനം പൂർത്തിയാക്കട്ടെ.

Asnap 2629

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6