Skip to content

chithrodayamflashnews.com

November 28, 2026 6:41 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2642

മംഗളൂരു രാമേശ്വരം ട്രെയിനിന് റയിൽവേ അനുമതി പക്ഷേ ജില്ലയിൽ സ്റ്റോപ്പില്ല

തിരൂർ :ഏറെക്കാലമായി ജില്ല കാത്തിരിക്കുന്ന ട്രെയിൻ ഒടുവിൽ അനുവദിച്ചപ്പോൾ ജില്ലയിൽ സ്റ്റോപ്പില്ല. മംഗളൂരു രാമേശ്വരം ട്രെയിനാണ് റെയിൽവേ ബോർഡ് കഴിഞ്ഞ ദിവസം അനുവദിച്ചത്. 2015ലാണ് ഈ ട്രെയിൻ ഓടിക്കണമെന്ന ശുപാർശ വന്നത്. അന്നുതൊട്ട് പലതവണ ബോർഡിലേക്കു ശുപാർശകൾ പോയി. റെയിൽവേ യോഗങ്ങളിൽ എംപിമാരെല്ലാം ഒരേ സ്വരത്തിൽ ഈ ട്രെയിനിനായി ആവശ്യമുന്നയിച്ചിരുന്നു. വർഷങ്ങളോളം അവഗണിച്ച ആവശ്യം റെയിൽവേ കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു. പ്രതിവാര ട്രെയിനായാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ജില്ലയിൽ മാത്രം ഈ ട്രെയിനിനു സ്റ്റോപ്പില്ല. ട്രെയിൻ കടന്നുപോകുന്ന മറ്റു ജില്ലകളിലെല്ലാം സ്റ്റോപ് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽനിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറും എം.പി.അബ്ദുസ്സമദ് സമദാനിയും ഈ ട്രെയിൻ അനുവദിക്കുകയാണെങ്കിൽ തിരൂരിലും കുറ്റിപ്പുറത്തും ‌സ്റ്റോപ് നൽകണമെന്ന് കഴിഞ്ഞ പാലക്കാട് റെയിൽവേ ഡിവിഷൻ യോഗത്തിലും ആവശ്യപ്പെട്ടിരുന്നതാണ്. ഇതുപ്രകാരം പാലക്കാട് ഡിവിഷൻ ഈ ശുപാർശ ബോർഡിലേക്കു നൽകിയിട്ടുമുണ്ട്. എന്നാൽ ഇക്കാര്യം അവഗണിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടൻചത്രം, ഡിണ്ടിഗൽ, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളിൽ ‌സ്റ്റോപ്പുകൾ നൽകാനാണ് ഇപ്പോൾ റെയിൽവേ ബോർഡ് തീരുമാനിച്ചിട്ടുള്ളത്.
തീർഥാടനമാണ് ഈ ട്രെയിൻ സർവീസിന്റെ പ്രധാന ലക്ഷ്യം. തിരുമാന്ധാംകുന്ന്, കാടാമ്പുഴ, തൃപ്രങ്ങോട്, തിരുനാവായ, ആലത്തിയൂർ തുടങ്ങി ഒട്ടേറെ ക്ഷേത്രങ്ങളുള്ള ജില്ലയിൽനിന്ന് രാമേശ്വരം, പഴനി എന്നിവിടങ്ങളിലേക്ക് ഒട്ടേറെപ്പേർ യാത്ര നടത്തുമെന്ന് ഉറപ്പാണ്. കൂടാതെ പൊള്ളാച്ചി പോലുള്ള സ്‌ഥലങ്ങളിലേക്കും യാത്രക്കാരുണ്ടാകും. എന്നിട്ടും ജില്ലയെ മാത്രം ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6