മദ്യമേഖല എക്സൈസ് കമ്മീഷണറുടെ സക്വാഡ് അംഗം ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ എം കെ കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അടിസ്ഥാനത്തിൽ ചൊവ്വൂർ പാറക്കോവിൽ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നുമാണ് 60ലിറ്റർ ചാരായം ചേർപ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട്ഗോപാലൻ്റെ മകൻ ജിജോ മോൻ,
പുത്തൂർ ചെറുകുന്ന് ഏങ്ങൂർ വീട്ടിൽ യദുകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഈസ്റ്റർ വിഷു എന്നീ വിശേഷ
ദിവസങ്ങളിലും ഇലക്ഷൻ കാലത്തും വില്പനക്കായി കരുതി സൂക്ഷിച്ചു വച്ചിരുന്ന ചാരായമാണ് പിടികൂടിയത്. തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഒരു ലിറ്ററിന് 1500 രൂപക്കാണ് ചാരായം വിൽപ്പന നടത്തിയിരുന്നത്. ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ എ പി.പ്രവീൺകുമാർ, ടി എസ് സുരേഷ്കുമാർ പ്രിവെൻറ്റീവ് ഓഫീസർ മാരായ വി ആർ ജോർജ്, കെ ജി സന്തോഷ്ബാബു, എം കെ കൃഷ്ണപ്രസാദ് പി ബി സിജോമോൻ,
വി. വി കൃഷ്ണകുമാർ വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രസീത ഡ്രൈവർ ഷൈജു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
No Comment.