Skip to content

chithrodayamflashnews.com

November 28, 2026 6:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1337

ചേർപ്പിൽ എക്‌സൈസിന്റെ ചാരായ വേട്ട 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ ചേർപ്പ് എക്‌സൈസ് പിടികൂടി.

മദ്യമേഖല എക്‌സൈസ് കമ്മീഷണറുടെ സക്വാഡ് അംഗം ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ എം കെ കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അടിസ്ഥാനത്തിൽ ചൊവ്വൂർ പാറക്കോവിൽ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നുമാണ് 60ലിറ്റർ ചാരായം ചേർപ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട്ഗോപാലൻ്റെ മകൻ ജിജോ മോൻ,
പുത്തൂർ ചെറുകുന്ന് ഏങ്ങൂർ വീട്ടിൽ യദുകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഈസ്റ്റർ വിഷു എന്നീ വിശേഷ
ദിവസങ്ങളിലും ഇലക്ഷൻ കാലത്തും വില്പനക്കായി കരുതി സൂക്ഷിച്ചു വച്ചിരുന്ന ചാരായമാണ് പിടികൂടിയത്. തെങ്ങിൻ പൂക്കുലയും ഔഷധ കൂട്ടും ഇട്ടു വാറ്റിയ വീര്യം കൂടിയ ചാരായമാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഒരു ലിറ്ററിന് 1500 രൂപക്കാണ് ചാരായം വിൽപ്പന നടത്തിയിരുന്നത്. ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മാരായ എ പി.പ്രവീൺകുമാർ, ടി എസ് സുരേഷ്‌കുമാർ പ്രിവെൻറ്റീവ് ഓഫീസർ മാരായ വി ആർ ജോർജ്, കെ ജി സന്തോഷ്ബാബു, എം കെ കൃഷ്ണപ്രസാദ് പി ബി സിജോമോൻ,
വി. വി കൃഷ്ണകുമാർ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പ്രസീത ഡ്രൈവർ ഷൈജു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6