Skip to content

chithrodayamflashnews.com

November 29, 2026 2:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഒപി ടിക്കറ്റിനായി ഇടിച്ചുകയറൽ… ബീച്ചാശുപത്രിയിൽ കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ.

കോഴിക്കോട്: മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ മലബാറില്‍ എറ്റവും കൂടുതല്‍ സാധാരണക്കാരായ രോഗികള്‍ എത്തുന്നത് കോഴിക്കോട് ബീച്ച്‌ ജനറല്‍ ആശുപത്രിയിലാണ്.

പരാധീനതകള്‍ ഏറെയുള്ള ഇവിടെ ഒപിയില്‍ എത്തുന്നവരുടെ കാര്യമാണ് ഇപ്പോള്‍ ഏറെ കഷ്ടം. ഇതരജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ രാവിലെ ആറുമുതല്‍ ഒപി ടിക്കറ്റിനായി കാത്തുനില്‍ക്കും.

എന്നാല്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് ഒപി ടിക്കറ്റ് കൊടുക്കാനുള്ള സമയം എത്തുമ്ബോഴുള്ള സ്ഥിതി. നേരത്തെ എത്തിയവര്‍ കാത്തിരിക്കലേ ഉണ്ടാകൂ.. പിറകിലെത്തിയവര്‍ ഓടി മുന്നില്‍ കയറും.പിന്നെയും മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കണം. ടിക്കറ്റ് വിതരണമാകട്ടെ പതിവുപോലെ ഇഴഞ്ഞുതന്നെ… ഇതാണ് അവസ്ഥ.

ക്യൂവൊക്കെ ഞങ്ങള്‍ക്ക് എന്ത് എന്ന മട്ടില്‍ ഓടിക്കയറുന്നവരെ നിയന്ത്രിക്കാനാളില്ല എന്നതാണ് സ്ഥിതി. നേരത്തെ എത്തുന്നവര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. അങ്ങനെയെങ്കില്‍ തിരക്കു നിയന്ത്രിക്കാനാകുമെന്നും രോഗികള്‍ പറയുന്നു. രാവിലെ എട്ടിനാണ് ടോക്കണ്‍ കൊടുക്കുക.

ആറുമുതല്‍ തന്നെ ഇവിടെ രോഗികള്‍ എത്താറുണ്ട്. പക്ഷെ ആശുപത്രിയിലെ കാര്യങ്ങള്‍ “നേരത്തെ അറിയുന്നവര്‍’ ഇടിച്ചുകയറുമ്ബോള്‍ നേരത്തെ എത്തിയവര്‍ക്ക് നേരം വൈകി പോകാമെന്നതാണ് അവസ്ഥ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6