കോഴിക്കോട്: മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ മലബാറില്‍ എറ്റവും കൂടുതല്‍ സാധാരണക്കാരായ രോഗികള്‍ എത്തുന്നത് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലാണ്.
പരാധീനതകള്‍ ഏറെയുള്ള ഇവിടെ ഒപിയില്‍ എത്തുന്നവരുടെ കാര്യമാണ് ഇപ്പോള്‍ ഏറെ കഷ്ടം. ഇതരജില്ലകളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ രാവിലെ ആറുമുതല്‍ ഒപി ടിക്കറ്റിനായി കാത്തുനില്ക്കും.
എന്നാല്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നതാണ് ഒപി ടിക്കറ്റ് കൊടുക്കാനുള്ള സമയം എത്തുമ്ബോഴുള്ള സ്ഥിതി. നേരത്തെ എത്തിയവര്‍ കാത്തിരിക്കലേ ഉണ്ടാകൂ.. പിറകിലെത്തിയവര് ഓടി മുന്നില്‍ കയറും.പിന്നെയും മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കണം. ടിക്കറ്റ് വിതരണമാകട്ടെ പതിവുപോലെ ഇഴഞ്ഞുതന്നെ… ഇതാണ് അവസ്ഥ.
ക്യൂവൊക്കെ ഞങ്ങള്‍ക്ക് എന്ത് എന്ന മട്ടില്‍ ഓടിക്കയറുന്നവരെ നിയന്ത്രിക്കാനാളില്ല എന്നതാണ് സ്ഥിതി. നേരത്തെ എത്തുന്നവര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. അങ്ങനെയെങ്കില്‍ തിരക്കു നിയന്ത്രിക്കാനാകുമെന്നും രോഗികള്‍ പറയുന്നു. രാവിലെ എട്ടിനാണ് ടോക്കണ്‍ കൊടുക്കുക.
ആറുമുതല്‍ തന്നെ ഇവിടെ രോഗികള്‍ എത്താറുണ്ട്. പക്ഷെ ആശുപത്രിയിലെ കാര്യങ്ങള്‍ “നേരത്തെ അറിയുന്നവര്‍’ ഇടിച്ചുകയറുമ്ബോള്‍ നേരത്തെ എത്തിയവര്‍ക്ക് നേരം വൈകി പോകാമെന്നതാണ് അവസ്ഥ.
No Comment.