Skip to content

chithrodayamflashnews.com

November 29, 2026 2:22 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അരമണി കിലുക്കി ഉറഞ്ഞു തുള്ളുന്ന, ചെഞ്ചേലയുടുത്ത കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി.

ഭക്തിയുടെ നിറം ചോരച്ചുവപ്പാണെന്ന് വീണ്ടും വീണ്ടും പള്ളി വാളാൽ എഴുതിച്ചേർത്ത അശ്വതി നാളിൽ കുരുംബക്കാവ് വീണ്ടും യുദ്ധക്കളമായി.മനസ്സിലെ മുറിവുണക്കുന്ന വിശ്വാസം കണക്കെ
തിരുനെറ്റിയിലെ ചുടുചോരയില്‍ അനുഗ്രഹമായി വന്നു ചൊരിയുന്ന മഞ്ഞള്‍പ്പൊടിയുടെ ഗന്ധം.
കലിയുടെ മൂര്‍ദ്ധന്യത്തില്‍ സ്വയം സമര്‍പ്പിച്ച്അമ്മയുടെ മടിത്തട്ടില്‍ അഭയം തേടി കോമരങ്ങള്‍.

പാടിയിട്ടും പാടിയിട്ടും തീരാത്ത ആവേശ താളവുമായി ഭക്ത സഹസ്രങ്ങള്‍.ഐതിഹ്യങ്ങൾ,

ആചാരങ്ങള്‍, അലകടലിളകും കണക്കെ ഇരമ്പിയുണർന്നു കുരുംബക്കാവ്‌.കാലമെത്ര കഴിഞ്ഞാലും
കുറയാത്ത ആവേശത്തിന്റെചിലമ്പൊലിയുയര്‍ത്തി കാവ്തീണ്ടാന്‍ എത്തിയവർ ഒന്നല്ല,ഒരായിരമല്ല.

കോട്ടയില്‍ കോവിലകത്ത്‌നിന്നും വലിയ തമ്പുരാന്‍ രാമവര്‍മ രാജ പല്ലക്കിലെഴുന്ന
ള്ളിയതോടെ കാവുതീണ്ടൽ ചടങ്ങുകള്‍ക്ക്‌ തുടക്കമായി.മുഴുവന്‍ പതിവ് പൂജാകര്‍മ്മങ്ങളും പൂര്‍ത്തിയാക്കി
ശാന്തിമാര്‍ ശ്രീകോവിലൊഴിഞ്ഞതോടെ വലിയ തമ്പുരാന്റെ അനുമതിയോടെ അടികൾമാർ തൃച്ചന്ദനച്ചാർന്ന് പൂജ തുടങ്ങി.

കുന്നത്ത് മഠം, നീലത്ത് മഠം, മoത്തിൽ മഠം എന്നീ മൂന്ന് കുടുംബങ്ങളിലെ പ്രതിനിധികൾ ചേർന്നാണ് ശാക്തേയ വിധിപ്രകാരമുള്ള പൂജ നിർവ്വഹിച്ചത്.

ദാരികനിഗ്രഹത്തിനിടയില്‍ മുറിവേറ്റ ദേവിക്ക്‌ വൈദ്യനായ പാലക്കവേലന്റെ വിധി പ്രകാരം നടത്തുന്ന ചികിത്സയാണ്‌ തൃച്ചന്ദന ചാർത്ത്എന്നാണ്‌ വിശാസം.

ഏഴര നാഴിക നീണ്ടു നിന്ന പൂജയിൽകരിക്കിൻ നീരും മഞ്ഞള്‍പൊടിയും ചേര്‍ത്തുണ്ടാക്കിയ
മിശ്രിതം കടുകിട തെറ്റാത്തകര്‍മ്മങ്ങളിലൂടെ ദേവിക്ക്‌ ചാര്‍ത്തിയതോടെ തൃച്ചന്ദന ചാർത്ത് പൂര്‍ത്തിയായി .

ഇതോടെ വലിയ തമ്പുരാന്‍ നിലപാട്‌ തറയില്‍ ഉപവിഷ്ഠനായി.ഈ സമയമത്രയും ക്ഷേത്രാങ്കണത്തിലെ അവകാശത്തറകളിൽ ആയിരങ്ങൾ അടക്കിപ്പിടിച്ച ആവേശവുമായി കാത്തു നിൽപ്പായിരുന്നു.

സൂചി കുത്താനിടമില്ലാത്ത വിധം കാവും പരിസരവും തിങ്ങിനിറഞ്ഞ ഭക്തസഹസ്രങ്ങൾ അലയടിക്കാൻ വെമ്പുന്ന ആഴിയെ ഓർമ്മപ്പെടുത്തി.

ഒരു നിമിഷം കുരുംബക്കാവിലെ ആരവത്തിനു മീതെ നിശബ്ദത പെയ്തിറങ്ങി.ആ നിമിഷത്തിൽ വലിയ തമ്പുരാന്റെ അനുമതിയറിയിച്ചു കൊണ്ട് കോയ്മ പട്ടു കുടയുയർത്തി.

അതേ നിമിഷത്തിൽ തന്നെ പാലക്കവേലൻ ദേവി ദാസൻ ആദ്യം കാവുതീണ്ടി.
നിമിഷാർദ്ധത്തിന്റെ വ്യത്യാസത്തിൽ ആയിരങ്ങൾ അണ പൊട്ടിയ കണക്കെ കുരുംബക്കാവിനെ വലം വെച്ചു.

മൂന്ന് വട്ടം പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം തമ്പുരാനെ വണങ്ങി ഭക്തർ മടക്കയാത്രയാരംഭിച്ചു.
അഞ്ച് മണിയോടെ ചടങ്ങുകൾ പൂർത്തിയായി.
ഭരണി നാളായ തിങ്കളാഴ്ച്ച ക്ഷേത്രത്തിലെ വാതിൽമാടത്തിൽ നെറ്റിപ്പട്ടം വിരിച്ച് കിണ്ടിയും കണ്ണാടിയും വെച്ച് ദേവിയെ സങ്കൽപ്പിച്ചിരുത്തും. തുടർന്ന് വടക്കെ നടയിൽ കുമ്പളങ്ങ ബലിയർപ്പിച്ച് വെന്നിക്കൊടി നാട്ടുന്നതോടെ ഭരണിയാഘോഷം സമാപിക്കും.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6