
മേടമാസ പുലരിയിൽ
വിഷുപ്പക്ഷി പാടിടുമ്പോൾ
കണ്ണനെ കണികാണാൻ ഞാനും ഒരുങ്ങി
കൃഷ്ണാ കൃഷ്ണാ
കണ്ണാ കാർമുകിൽ വർണ്ണാ
നീയിന്നെൻ മിഴികൾക്ക് പുണ്യമല്ലയോ
നിൻ തിരുനാമ സങ്കീർത്തനം മുഴങ്ങും വീഥികളിൽ ഞാനൊന്നു നടന്നീടട്ടേ
നടന്നീടട്ടേ,
മുല്ലമാല അണിയിച്ചു
നിന്നെ ഞാൻ ഒരുക്കിടുമ്പോൾ
നിൻ തിരുമുടിയിലെ പീലിയാകുവാൻ ഞാനേറെ കൊതിച്ചു
ഞാനേറെ കൊതിച്ചു,,
ഒരു കൃഷ്ണതുളസി കതിർ പോലെൻ മനം തുള്ളിടുമ്പോൾ
നീയിന്നെൻ കണ്ണുകൾക്ക് ജീവാമൃതം
ജീവാമൃതം
കൃഷ്ണാ കൃഷ്ണാ
കൃഷ്ണാ കൃഷ്ണാ
ആരുമില്ലാത്തവർക്കാശ്രയമാകും
കണ്ണാ നീയിന്നെന്റെ
പ്രാർത്ഥനാ ഗീതം കേട്ടീടുമോ
കേട്ടീടുമോ
കണ്ണാ കണ്ണാ
കണ്ണാ കണ്ണാ

No Comment.