Skip to content

chithrodayamflashnews.com

November 28, 2026 5:51 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കാലാന്തരങ്ങൾ. (കവിത)

തന്ത്രങ്ങൾ മനയുന്നു തത്ത്വങ്ങളുരുവുന്നു
സ്ത്രീത്വങ്ങളുരുകുന്ന രാജ്യമിന്ന്
സത്യം തിരഞ്ഞൊരു ഗാന്ധിതൻനാട്ടിലീ
മർത്യവംശം തിരയുന്നു നീചരിന്ന്.

വികടവേഷങ്ങളിൽ വികലമാം ചിന്തകൾ
കപടഭാവങ്ങളെ പുല്കിടുമ്പോൾ
ചപലമായ് മാനസമിരുളുന്നു മനുജരിൽ
ചങ്ങലകൾ കാലിൽ കൊരുത്തിടുന്നു.

അർഥമില്ലാത്തൊരു ശബ്ദശൈല്യങ്ങളി
ൽ
അജ്ഞതയേറെ സ്തുതിച്ചിടുന്നു
വിജ്ഞാനവിദ്യകളേറെ പ്പഠിച്ചവർ
മിത്തിന്റെയുത്തരം തേടിടുന്നു..

അംമ്പരചുംബികൾ ദൈവങ്ങളങ്ങനെ
പഞ്ചലോഹങ്ങളിൽ വാണിടുമ്പോൾ
അഞ്ചുനക്ഷത്രമുദ്രകൾ ചൂടിയ
ശതകോടിയീശ്വരൻ പിറവികൊണ്ടു.

അന്നം തിരയുന്ന മനുജന്റെ കാതിലാ
ചിന്നംവിളിക്കുന്നു മന്ത്രനാദങ്ങൾ
അന്തമില്ലാത്തൊരു വേദാന്തചിന്തകൾ
വേലികൾ പണിയുന്ന മർത്യലോകം.

അധികാരമോഹങ്ങൾ വിഷനാഗമാടു
മ്പോൾ
അപസർപ്പകഥകളിൽ മഷിപുരണ്ടു
മുക്കോടി ദൈവങ്ങൾ മന്നിൽ നിറഞ്ഞാ
ലും
മണ്ണിന്റെ മക്കൾക്ക് ദുരിതകാലം.

Asnap 1221

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6