
ഇമ്പമായുള്ളൊരാ ചെമ്പക പൂക്കളെൻ,
കൈകളിലാകെ നിറഞ്ഞു നിന്നു.
ഇങ്കിതമന്നേരമാ തോഴിമാർ വന്നപ്പോൾ,
തൂവെള്ളപൂക്കളെടുത്തൊളിച്ചു.
ഇമ്മണം കൊണ്ടൊരാ പൂമ്പാറ്റ കൂട്ടങ്ങൾ
തേനിനായി പൂക്കളിൽ വന്നണഞ്ഞു.
ഇച്ചേല് കണ്ടോരത്തിരുന്നൊരാ ദാസ്സികൾ,
രസിച്ചാനന്ദം പൂണ്ടത്തിൽ മതിമറന്നു.
ഇമ്മാനത്തൂന്നരികത്തു വന്നരിപ്രാവുകൾ,
കൊത്തിയിറക്കിയാ മണിചോറുകളും.
ഇമ്മട്ടു കണ്ടൊരാമാനസക്കുളിരാൽ ഞാൻ,
അശ്രുപൊഴിച്ചു തൊഴുതുനിന്നു.
ഇമ്മിണിനേരമാ പൂമരച്ചോട്ടിലായ് ഞാൻ,
കെട്ടിയമർന്നൊരീ ചെമ്പക പൂമണവും.

No Comment.