തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നേരിയ വോട്ടിനായാലും വിജയിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. സുരേഷ് ഗോപി പ്രതീക്ഷ വെക്കുന്ന തൃശൂരില്‍ ശക്തമായ മത്സരം നടന്നുവെങ്കിലും എല്‍.ഡി.എഫിന് വിജയ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് പറയുന്നത്.
സംസ്ഥാന ഇൻ്റലിജൻസിൻ്റെ റിപ്പോർട്ടിലും വി.എസ് സുനിൽകുമാറിൻ്റെ വിജയം പ്രവചിക്കുന്നുണ്ട്.
എല്‍.ഡി.എഫിന്റെ സിറ്റിങ് മണ്ഡലമായ ആലപ്പുഴ അടക്കം 14 എണ്ണം യു.ഡി.എഫിനെന്നും ശേഷിച്ച നാലെണ്ണത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമെന്നുമാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ട്.
ചാലക്കുടി,ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട് മണ്ഡലങ്ങളിലാണ് പ്രവചനാതീതമായ മത്സരം നടക്കുന്നത്.
സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ടിൽ ചാലക്കുടി മണ്ഡലത്തിൽ പ്രൊഫ.സി.രവീന്ദ്രനാഥിന് നേരിയ മുൻതൂക്കം പറയുന്നുണ്ട്.
മുസ്ലിം ലീഗിന് മലബാറില്‍ അടിതെറ്റില്ലെന്ന് കേന്ദ്ര-സംസ്ഥാന ഇൻറലിജൻസുകൾ റിപ്പോർട്ട് ചെയ്യുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയില്‍ വിജയം ഷാഫി പറമ്പിലിനാകുമെന്നാണ് കേന്ദ്ര ഇൻ്റലിജൻസ് പറയുന്നത്. എന്നാൽ സംസ്ഥാന ഇൻ്റലിജൻസ് ഫലം പ്രവചനാതീതമാണെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
തെരഞ്ഞെടുപ്പിലെ അവസാനവട്ട പ്രചാരണം വിലയിരുത്തിയാണ് റിപ്പോർട്ടുകൾ തയാറാക്കിയിട്ടുള്ളത്.
No Comment.