Skip to content

chithrodayamflashnews.com

November 28, 2026 5:39 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കേരളത്തില്‍ ബി.ജെ.പിക്ക് ഒരു ലോക്സഭ സീറ്റ് ഉറപ്പിക്കുന്ന റിപ്പോർട്ടുമായി കേന്ദ്ര ഇന്‍റലിജൻസ്

 

 

തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ നേരിയ വോട്ടിനായാലും വിജയിക്കുമെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ നിഗമനം. സുരേഷ് ഗോപി പ്രതീക്ഷ വെക്കുന്ന തൃശൂരില്‍ ശക്തമായ മത്സരം നടന്നുവെങ്കിലും എല്‍.ഡി.എഫിന് വിജയ സാധ്യതയുണ്ടെന്നാണ് ഇന്‍റലിജൻസ് പറയുന്നത്.
സംസ്ഥാന ഇൻ്റലിജൻസിൻ്റെ റിപ്പോർട്ടിലും വി.എസ് സുനിൽകുമാറിൻ്റെ വിജയം പ്രവചിക്കുന്നുണ്ട്.
എല്‍.ഡി.എഫിന്‍റെ സിറ്റിങ് മണ്ഡലമായ ആലപ്പുഴ അടക്കം 14 എണ്ണം യു.ഡി.എഫിനെന്നും ശേഷിച്ച നാലെണ്ണത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമെന്നുമാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ട്.
ചാലക്കുടി,ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട് മണ്ഡലങ്ങളിലാണ് പ്രവചനാതീതമായ മത്സരം നടക്കുന്നത്.
സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ടിൽ ചാലക്കുടി മണ്ഡലത്തിൽ പ്രൊഫ.സി.രവീന്ദ്രനാഥിന് നേരിയ മുൻതൂക്കം പറയുന്നുണ്ട്.

മുസ്ലിം ലീഗിന് മലബാറില്‍ അടിതെറ്റില്ലെന്ന് കേന്ദ്ര-സംസ്ഥാന ഇൻറലിജൻസുകൾ റിപ്പോർട്ട് ചെയ്യുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയില്‍ വിജയം ഷാഫി പറമ്പിലിനാകുമെന്നാണ് കേന്ദ്ര ഇൻ്റലിജൻസ് പറയുന്നത്. എന്നാൽ സംസ്ഥാന ഇൻ്റലിജൻസ് ഫലം പ്രവചനാതീതമാണെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
തെരഞ്ഞെടുപ്പിലെ അവസാനവട്ട പ്രചാരണം വിലയിരുത്തിയാണ് റിപ്പോർട്ടുകൾ തയാറാക്കിയിട്ടുള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6