കവിത

ഹൃദയത്തിൽ നിന്നും നീ ചൊല്ലിയ വാക്കുകൾ
എന്തേ മറന്നു പോയി
അറിയാതെ അറിയാതെ നിൻ സ്നേഹത്തിൽ ഞാൻ എന്റെ ഹൃദയം ചേർത്തിരുന്നു
ദൂരെ അകലും നൊമ്പരം മാത്രം എനിക്കു നൽകിയതെന്തേ പ്രിയ സഖിയെ
ഒരുനാൾ പറയാതെ മൗനമായ് മനസ്സിൽ നിന്നും എന്നോട് മറച്ചതെന്തേ
പുഞ്ചിരി തൂകിടും ഒരോർമ്മകൾ എന്നെ തഴുകി തഴുകി ഉണർത്തിടുമ്പോൾ
മധുരമായ നൊമ്പരം മാറും നിമിഷം ഓർമ്മയിൽ നിൻ മുഖം മാത്രം.


No Comment.