പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ നഗ്നചിത്രം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തി, ദമ്പതികൾ അറസ്റ്റിൽ.പശ്ചിമബംഗാള്‍ സൗത്ത് പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി ബുദ്ധദേവ് ദാസ്, ഭാര്യ ദോളന്‍ ചപദാസ്(33) എന്നിവരെയാണ് ബംഗാളില്‍ നിന്ന് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാള്‍ സൗത്ത് പര്‍ഗാനാസ് ഹരിപൂര്‍ സ്വദേശി ദിപാങ്കര്‍ മാജിയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാർട്ടേഴ്സില്‍ കണ്ടെത്തിയത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുറത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് കണ്ടത്. കൊല്ലപ്പെട്ട യുവാവുമായി പരിചയമുള്ള ദമ്പതികൾ ഇടക്കിടെ ഇവിടെ വരാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പതിവുപോലെഒരിക്കല് തൻ്റെ വീട്ടിൽ വന്ന യുവതിയുടെ നഗ്ന വീഡിയോ ദിപാങ്കര്‍ ചിത്രീകരിക്കുകയും പിന്നീട് ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നു.
ഇതേ തുടർന്നാണ് ദമ്പതികൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത്. യുവാവിൻ്റെ താമസസ്ഥലത്തെത്തിയ ദമ്പതികൾ ഉറക്ക ഗുളിക വെള്ളത്തില്‍ കലർത്തി യുവാവിന് നൽകി.. മയങ്ങി വീണ യുവാവിനെ തലയിണ കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.സംഭവത്തിന് ശേഷം ബംഗാളിലേക്ക് കടന്ന പ്രതികളെ
ബംഗാളില്‍ എത്തിയാണ് കേരള പൊലീസ് പിടികൂടിയത്.
പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ യുവതിയുടെ നഗ്നചിത്രം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തി,
No Comment.