Skip to content

chithrodayamflashnews.com

November 28, 2026 5:26 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ യുവതിയുടെ നഗ്നചിത്രം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തി,

പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ  നഗ്നചിത്രം പകർത്തി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തി, ദമ്പതികൾ അറസ്റ്റിൽ.പശ്ചിമബംഗാള്‍ സൗത്ത് പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി ബുദ്ധദേവ് ദാസ്, ഭാര്യ ദോളന്‍ ചപദാസ്(33) എന്നിവരെയാണ് ബംഗാളില്‍ നിന്ന് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാള്‍ സൗത്ത് പര്‍ഗാനാസ് ഹരിപൂര്‍ സ്വദേശി ദിപാങ്കര്‍ മാജിയുടെ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാർട്ടേഴ്സില്‍ കണ്ടെത്തിയത്. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുറത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് കണ്ടത്. കൊല്ലപ്പെട്ട യുവാവുമായി പരിചയമുള്ള ദമ്പതികൾ ഇടക്കിടെ ഇവിടെ വരാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പതിവുപോലെഒരിക്കല്‍ തൻ്റെ വീട്ടിൽ വന്ന യുവതിയുടെ നഗ്ന വീഡിയോ ദിപാങ്കര്‍ ചിത്രീകരിക്കുകയും പിന്നീട് ഇത് ഉപയോഗിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നു.
ഇതേ തുടർന്നാണ് ദമ്പതികൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത്. യുവാവിൻ്റെ താമസസ്ഥലത്തെത്തിയ ദമ്പതികൾ ഉറക്ക ഗുളിക വെള്ളത്തില്‍ കലർത്തി യുവാവിന് നൽകി.. മയങ്ങി വീണ യുവാവിനെ തലയിണ കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.സംഭവത്തിന് ശേഷം ബംഗാളിലേക്ക് കടന്ന പ്രതികളെ
ബംഗാളില്‍ എത്തിയാണ് കേരള പൊലീസ് പിടികൂടിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6