
കാത്തിരിപ്പൂ ഞാൻ ഇവിടിത്ര ദൂരം
കാതോർത്തിരിപ്പൂ എൻ കണ്ണനെ
കണ്ണിൽ വിരിയുന്ന കാശിത്തുമ്പയാൽ
കാണാത്ത സ്വപ്നമഞ്ചമൊരുക്കി
കാത്തിരിക്കാം ഞാനീ വഴിയിൽ
പാതിരാ മുല്ലകൾ പൂമണം വീശി
പാതിരാക്കുയിലിന്റെ പാട്ടും വന്നു
പാതിമയക്കത്തിൽ കണ്ണുകൾ കൂമ്പി
പാതിയായ് ജീവനിലണയ്യുക നീ
താമരപ്പൂങ്കവിൾ ചൊന്നു തുടുക്കും
താരിളം മേനിയിൽ നീ തൊടുമ്പോൾ
താനെ വിടർന്ന പൂവിൽ വണ്ടായ്
താലോലം നമ്മളലിഞ്ഞു ചേരും

No Comment.