
ചാമരം വീശി തഴുകിയെന്നേം
ചാരത്ത് നിന്നീ തോഴിയാന്നേ,
ചായം പറന്നീ മറുശീലയെന്നേ,
ചാന്ദ്രിക വെള്ളി ചിമ്മിനിന്നേം.
കോമരൻ കുത്തീ കോലക്കളീം,
കോമരം കളത്തീ ക്ഷീണിച്ചിനീം,
കോരനിൽ തിങ്ങീ കോമാളികം,
കോരിണി വിങ്ങീ കുമ്മാട്ടമാട്ടം.
ആണ്ടായി ചെന്നീ കാണാനാന്നേം,
ആണായി പിറന്നീ കുട്ടായിയന്നേം,
ആളായി പണ്ടീ കോലായിലാന്നേം,
ആണ്ടൊർ പിന്നീ കൂട്ടായീം വന്നേം.
ആണ്ടോടാണ്ടേ ആടുന്നുണ്ടേൻ,
ആടിത്തിമിർത്താ വേഷമിളക്കീം
ആർഭാടകൂത്തിൻ അരങ്ങിരബീം,
ആടിയകഥയേൻ ചൊല്ലാട്ടമല്ലോം.
ഇടയുന്നുണ്ടേൻ ഇടനെഞ്ചുള്ളം,
ഇടറുന്നുണ്ടേൻ ഇരുകാലിനുള്ളം,
ഇനിയൊട്ടില്ലേൻ ഇമ്മട്ടാടാനുള്ളം,
ഇനിയൊരിപ്പല്ലേൻ ഇമ്മുറിയുള്ളം.
ചാമരം വീശി തഴുകിയെന്നേം,
ചാരത്ത് നിന്നീ തോഴിയാന്നേം,
ചാമയം തന്നീ താഴികയൊന്നേം,
ചന്ദ്രിക മിന്നീ വെള്ളയിലാന്നേം.
സജികുമാർ മാവേലിക്കര

No Comment.