പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ സ്വിയാറ്റക്.
ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന് പാവോലിനിയെ (6-2,6-1) നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റക് കിരീടം ചൂടിയത്.
ഇതോടെ റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ തുടർച്ചയായ മൂന്ന് കീരിടങ്ങൾ നേടുന്ന ആദ്യ താരമായി ഇഗ ചരിത്രം കുറിച്ചു.
അഞ്ചു വർഷത്തിനിടെ ഇഗ സ്വന്തമാക്കുന്ന നാലാം കിരീടം കൂടിയാണിത്.
2020ലെ ഫ്രഞ്ച് ഓപ്പണിലും 2022 യു.എസ്. ഓപ്പണിലും ഈ 23കാരി കിരീടം നേടിയിരുന്നു.

No Comment.