Skip to content

chithrodayamflashnews.com

November 28, 2026 4:43 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തന്‍റെ കരിയറിലെ അവസാനത്തെ ക്ലബ് ഇന്‍റർ മയാമി ആയിരിക്കുമെന്ന് ഫുട്ബോൾ ഇതിഹാസം മെസി.

കഴിഞ്ഞ സീസണിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിൽ നിന്ന് മെസി യുഎസ് മേജർ ലീഗ് സോക്കർ ടീമായ ഇന്‍റർ മയാമിയിലേക്കു മാറിയത്.2025 വരെയാണ് അദ്ദേഹത്തിന് ക്ലബ് നൽകിയിരിക്കുന്ന കരാർ.

ഫുട്ബോളിനോടുള്ള പ്രണയം നിലനിൽക്കുമ്പോഴും, കരിയർ അവസാനിപ്പിക്കുന്ന ദിവസത്തെക്കുറിച്ചോർത്ത് തനിക്ക് ഇപ്പോഴേ ആശങ്കയുണ്ടെന്നും, കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിനു മുന്നോടിയായി നൽകിയ അഭിമുഖത്തിൽ മുപ്പത്താറുകാരൻ വെളിപ്പെടുത്തി.

”ഫുട്ബോൾ ഉപേക്ഷിക്കാൻ ഞാൻ തയാറായിട്ടില്ല. ജീവിതകാലം മുഴുവൻ ഞാൻ ഫുട്ബോൾ കളിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പരിശീലനവും മത്സരങ്ങളുമെല്ലാം ഞാൻ ആസ്വദിക്കുന്നു. പക്ഷേ, ഒരിക്കൽ എല്ലാം അവസാനിപ്പിക്കേണ്ടി വരും”, മെസി പറഞ്ഞു.

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിൽ ടീമിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് , നിലവിൽ അർജന്‍റീനയുടെ ക്യാപ്റ്റനായി തുടരുന്ന മെസി.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6