ഗ്രന്ഥശാല സംഘം സ്ഥാപകനായ പി.എൻ. പണിക്കർ സ്ഥാപിച്ച കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി യായ കാൻഫെഡ് ഏർപ്പെടുത്തിയ പി.ടി. ഭാസ്കര പണിക്കർ പുരസ് കാരത്തിന് പി.ജി. ഷാജി മോൻ അർഹനായി. 38 വർഷമായി തലയോലപ്പറമ്പ് ജവഹർ സെന്ററിലൂടെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഷാജി മോന് കാൻഫെഡ് നൽകുന്ന രണ്ടാമത്തെ പുരസ്കാരമാണ്.
ഷാജിമോൻ ബഷീർ അമ്മ മലയാളം എന്ന പ്രതിമാസ സാഹിത്യ ചർച്ചകൾക്കും മലയാളത്തിലെ പ്രശസ്തരായ സാംസ്കരിക നേതക്കൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് സാഹിത്യ സദസ്സുകളും നടത്തിവരുന്നു. നെഹ്രു യുവകേന്ദ്ര, യുവജന ക്ഷേമ യൂത്ത് അവാർഡ്, ഐ.എം.എ എന്നിവയുടെ പുരസ്കാരങ്ങൾ മുമ്പ് ലഭിച്ചിട്ടുണ്ട്.27 വർഷമായി തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്കിലെ ജീവനകാരനും മികച്ച കർഷകനുമാണ്.
ജൂൺ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും.
സംഘാടക മികവ് പി.ജി. ഷാജി മോന് കാൻഫെഡ് പുരസ്കാരം
No Comment.