Skip to content

chithrodayamflashnews.com

November 28, 2026 4:33 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശങ്കരൻ(കഥ)

പോയീ നായിൻ്റെ മക്കളെ ദൂരെ നിന്ന് ഉക്ക് പിടിയൻ ശങ്കരൻ്റെ തെറിവിളി. പിന്നാലെ ആർപ്പ് വിളിച്ച്കൊണ്ട് കുട്ടികൾ. അയാളെ പ്രാന്തൻ എന്ന് വിളിച്ച് കല്ല് കൊണ്ട് എറിയുന്നണ്ടായിരുന്നു. സ്കൂളിൻ്റെ മുമ്പിലുള്ള പിടികയുടെ അടുത്തെത്തിയപ്പോൾ അയാൾ നിന്നു കക്ഷത്ത് ഒരു ഭാണ്ഡകെട്ട് തലയിൽ കുടമകെട്ടി മുഷിഞ്ഞ ഒരുമുണ്ട് ഷർട്ടിടാറില്ല. ഇതായിരുന്നു അയാളുടെ വേഷം കുട്ടികളുടെ ഏറ് കൊണ്ട് അയാളുടെ നെറ്റിയിൽ നിന്ന് ചോര വരുന്നുണ്ടായിരുന്നു. കുട്ടികളുടെ ആർപ്പ് വിളി കേട്ട് ഹെഡ്മാസ്റ്റർ പുറത്ത് വന്ന് കുട്ടികളെ ക്ലാസിലേക്ക് പറഞ്ഞയച്ചു. തൊഴുതു നിൽക്കുന്ന അയ ളോട് പീടികക്കാരൻ പാച്ചർ കയറി വരാൻ പറഞ്ഞു. പീടികയിൽ കയറി വന്ന ശങ്ക
രൻ്റെ മുന്നിൽ ഒരുഗ്ലാസ്സ് ചായയും വടയും പാച്ചർ വെച്ചു കൊടുത്തു. ചായ കുടിച്ചു കൊണ്ടിരിക്കുന്ന പോസ്റ്റ് മാസ്റ്റർ നമ്പ്യാർ നാരായണനോട് ചോദിച്ചു അല്ലടോ ഇയാൾ എവിടുത്തുകാരന. അതൊരു കഥയാണ് നമ്പ്യാറെ. ഞാൻ 20 വർഷമയി ഇവിടെ കച്ചവടം തുടങ്ങീട്ട്. എല്ലാ ദിവസവും രാവിലെയും ഇവിടെ എത്തിയാൽ പീടികയുടെ മുമിൽ നിൽക്കും ഞാൻ ഇയാളെ പറ്റി അന്വേഷിച്ചപ്പോൾ എനിക്ക് കിട്ടിയ വിവരം കരിങ്കോട്ട മലയുടെ താഴെയാണ് വീട്. ഇയാളുടെ പേര് ശങ്കരൻ എന്നാണ്.

ആളുകൾ ഉക്ക് പിടിയൻശങ്കരൻ എന്ന വിളിക്കുക ആരെയും ഉപദ്രവിക്കാത്ത ഒരു പാവം മനുഷ്യന. ചിങ്ങ പുരം കൊങ്ങന്നൂർ അമ്പലം വരെ പോകും അവിടുന്ന് അമ്മയെ തൊഴുത് വൈകുന്നേരം തിരിക്കും. ഇഷ്ടം പോലെ ഭൂസ്വത്തുള്ള ഒരു വീട്ടിലാണ് ഇയാൾ ജനിച്ചത് അച്ഛനും അമ്മക്കും ഏക മകനാണ്. പഠിപ്പിൽ ഇയാൾ വളരെ പിന്നോ ക്കമായിരുന്നു. അഞ്ചാം തരത്തിൽ വെച്ച് പഠിപ്പ് നിർത്തിയപ്പോൾ പാലക്കാടുള്ള പ്രസിദ്ധനായ ഒരു വൈദ്യരുടെ കീഴിൽ വൈദ്യം പഠിക്കാൻ അയച്ചു. വൈദ്യരുടെ വീട്ടിൽ താമസിച്ചായിരുന്നു പഠിപ്പ് . വൈദ്യരുടെ ഒരേ യൊരു മകളാണ് കുഞ്ഞുലക്ഷ്മി ശങ്കരൻ കുഞ്ഞുലക്ഷ്മിയുമായി അടുത്തു. മാസത്തിൽ വീട്ടിൽ വരുന്ന ശങ്കരൻ പിന്നെ രണ്ടുമൂന്നു മാസം കഴിഞ്ഞിട്ടാണ് വീട്ടിൽ വരാറ്. ശങ്കരനും കുഞ്ഞുലക്ഷ്മിയും അടുപ്പത്തിലാണെന്നുള്ള വിവരംവീട്ടുകാർ അറിഞ്ഞു ശങ്കരനു കല്യാണ ആലോചന പല സ്ഥലത്തുനിന്നു വന്നെങ്കിലും ശങ്കരൻ അതിന്നു ഒഴിഞ്ഞുമാറി. ശങ്കരൻ്റെ അച്ഛൻ പാലക്കാടേക്ക് രണ്ടു മൂന്ന് കാര്യസ്ഥന്മാരെ പറഞ്ഞയച്ചു. കുറച്ചു പൈസ കാര്യസ്ഥന്മാർ വൈദ്യരുടെ കൈയ്യിൽ കൊടുത്തു. ഇവിടെ നിന്ന് പോകണമെന്നും ഇല്ലെങ്കിൽ നിങ്ങൾക്ക് ആപത്താണെന്നും പറഞ്ഞു. ശങ്കരനെ മറക്കണമെന്ന് കുഞ്ഞുലക്ഷ്മിയോട് വൈദ്യർ പറഞ്ഞു. കുഞ്ഞുലക്ഷ്മി ഒരു രാത്രി വീടിൻ്റെ അടുത്തുള്ള കുളത്തിൽ ചാടി മരിച്ചു. ഈ വിവരം അറിഞ്ഞ ശങ്കരൻ വീട്ടിൽ നിന്ന് ഇറങ്ങാതെയായി. ശങ്കരൻ വീട് വിട്ടിറങ്ങി കാശിയും ഹിമാലയത്തിലും ചുറ്റി. ആറ് ഏഴ് കൊല്ലം കഴിഞ്ഞപ്പോൾ നാട്ടിലെത്തി. അപ്പോഴേക്കും അമ്മയും അച്ഛനും ശങ്കരനോട് യാത്ര പറഞ്ഞിരുന്നു. മാനസിക തകരാറുള്ള ശങ്കരനെ അച്ഛൻ്റെ മരുമക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചു .ഇപ്പോൾ ഇയാൾക്ക് ആരെങ്കിലുമുണ്ടോ പാച്ചറേ.അച്ഛൻ്റെ മരുമക്കൾ സ്വത്തുകളെല്ലാം ശങ്കരനെ കൊണ്ട് ഒപ്പിടിച്ചു അവർ കയ്യിലാക്കി. പഴയ തറവാട്ടിൽ ഒറ്റക്കാണ് ശങ്കരൻ. ഭാണ്ഡകെട്ടയിച്ചു കുറച്ച് ചില്ലറ പാച്ചർക്ക് നീട്ടി. ഇപ്പോൾ വേണ്ട ഞാൻ പിന്നെ വാങ്ങിച്ചോളാം ശങ്കരാ. ശങ്കരൻ തൊഴുത് ചിരിച്ചു കൊണ്ട് തെക്കോട്ടേക്ക് പോയി

രചന: പള്ളിക്കര കരുണാകരൻ
ഫോൺ നമ്പർ : 9387634678

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6