Skip to content

chithrodayamflashnews.com

November 28, 2026 4:35 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കാഞ്ചന തൈമരം

മുറ്റമണഞ്ഞീ തൈമരം നട്ടെന്നിളം കൈയ്യാൽ,
മണ്ണാമതിൽ തളിർത്തീടുമമ്മയാം ഭൂമിയും.
മാനത്തൂന്ന് അന്നമാർന്ന് ഊട്ടാനീ പകലോനും,
മഴയാൽ തെളിനീർപാനമായീ പൂമാനവും.

വാനോളം വളർന്നീടാൻ തണലാം എൻമനവും,
വാടാനായ് അരുളാതെ ഒളിമങ്ങാതെയും.
വാഴ്ത്തേണം തൈ താലോലമാം പൈതലായ്,
വാടിയിലെന്നും കൺമിഴിയാൽ ഉറഞ്ഞും.

ഉല്ലാസ തൊട്ടിലാട്ടാൻ ചാഞ്ചാട്ടം നിറച്ചാകാറ്റും,
ഉറക്കാൻ തൂവെൺചന്ദ്രിക തണുവെളിച്ചം.
ഉയിരേകി കാത്തരുളേണം ജീവന കനിയാലും,
ഉലകമാഗീതം അണിഞ്ഞീ ഹരിതതത്വവും.

കനലായ് കളിയാടി കരിച്ചോരു കനികളെല്ലാം,
കലികാല ദോഷങ്ങളരുളിയ മാത്രയിലും.
കനിവായ് നിറയുമാമോദ കതിർ കാഴ്ചയാലും,
കനകത്തിൻ ഗേഹമായ് മാറ്റേണമീമണ്ണും.

സജികുമാർ മാവേലിക്കര
5 ജൂൺ 2024.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6