തിരൂർ: ബ്രാൻഡഡ് വാച്ചുകളുടെയും കണ്ണടയുടെയും വ്യാജ പതിപ്പുകള്‍ തിരൂർ ഗള്‍ഫ് മാർക്കറ്റില്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും തിരൂർ പോലീസും ആറു കടകളില്‍ മിന്നല്‍പ്പരിശോധന നടത്തി.
8500 വ്യാജ വാച്ചുകളും 186 സണ്‍ഗ്ലാസുകളും കണ്ടെടുത്തു.
ഡല്‍ഹിയിലെ യുണൈറ്റഡ് ആൻഡ് യുണൈറ്റഡ് ഏജൻസി കൊച്ചി കസ്റ്റംസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധന. ബുധനാഴ്ച രാവിലെ 11-ന് ആരംഭിച്ച പരിശോധന വൈകീട്ട് മൂന്നരവരെ തുടർന്നു.
കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് എൻ.പി. ഗോപിനാഥ്, കസ്റ്റംസ് സൂപ്രണ്ട് പി.എം. സിലീഷ്, കസ്റ്റംസ് ഉദ്യോഗസ്ഥരായ സത്യനാരായണൻ, ഇ.വി. മോഹനൻ, നസീർ, തിരൂർ പോലീസ് സബ് ഇൻസ്പെക്ടർമാരായ ഷിജോ സി. തങ്കച്ചൻ, സജി വർഗീസ്, ഉണ്ണികൃഷ്ണൻ, പ്രതീഷ്, എ.എസ്.ഐ. എ.എം. ദിനേശൻ, ഹാരിസ്, സി.പി.ഒമാരായ കെ. ജൗഫർ, ധനേഷ്കുമാർ, ദിതീഷ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പിടിച്ചെടുത്ത വാച്ചുകളും കണ്ണടകളും തിരൂർ പോലീസിനു കൈമാറി. തിരൂർ പോലീസ് കേസെടുത്തു.
No Comment.