Skip to content

chithrodayamflashnews.com

November 28, 2026 4:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തിരൂർ ഗൾഫ് മാർക്കറ്റിൽ കസ്റ്റംസ് റെയ്ഡ്; ബ്രാൻഡഡ് വാച്ചുകളുടെ 8500 വ്യാജ പതിപ്പുകൾ കണ്ടെത്ത

തിരൂർ: ബ്രാൻഡഡ് വാച്ചുകളുടെയും കണ്ണടയുടെയും വ്യാജ പതിപ്പുകള്‍ തിരൂർ ഗള്‍ഫ് മാർക്കറ്റില്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും തിരൂർ പോലീസും ആറു കടകളില്‍ മിന്നല്‍പ്പരിശോധന നടത്തി.

8500 വ്യാജ വാച്ചുകളും 186 സണ്‍ഗ്ലാസുകളും കണ്ടെടുത്തു.

ഡല്‍ഹിയിലെ യുണൈറ്റഡ് ആൻഡ് യുണൈറ്റഡ് ഏജൻസി കൊച്ചി കസ്റ്റംസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധന. ബുധനാഴ്ച രാവിലെ 11-ന് ആരംഭിച്ച പരിശോധന വൈകീട്ട് മൂന്നരവരെ തുടർന്നു.

കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് എൻ.പി. ഗോപിനാഥ്, കസ്റ്റംസ് സൂപ്രണ്ട് പി.എം. സിലീഷ്, കസ്റ്റംസ് ഉദ്യോഗസ്ഥരായ സത്യനാരായണൻ, ഇ.വി. മോഹനൻ, നസീർ, തിരൂർ പോലീസ് സബ് ഇൻസ്പെക്ടർമാരായ ഷിജോ സി. തങ്കച്ചൻ, സജി വർഗീസ്, ഉണ്ണികൃഷ്ണൻ, പ്രതീഷ്, എ.എസ്.ഐ. എ.എം. ദിനേശൻ, ഹാരിസ്, സി.പി.ഒമാരായ കെ. ജൗഫർ, ധനേഷ്കുമാർ, ദിതീഷ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

പിടിച്ചെടുത്ത വാച്ചുകളും കണ്ണടകളും തിരൂർ പോലീസിനു കൈമാറി. തിരൂർ പോലീസ് കേസെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6