Skip to content

chithrodayamflashnews.com

November 29, 2026 6:16 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

കരു നിരത്തൽ

കവിത

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ഓർമ്മകൾ പുറകോട്ടു യാത്രചെയ്യുമ്പോൾ
പഴമതൻ കഥകളിൽ
പകൽവെളിച്ചംപോൽ
മുത്തച്ഛൻ പറഞ്ഞുതന്നോരുകഥയിന്നും
മറയാതെ മായാതെ മനസ്സിൽ നിൽപ്പൂ..
കേൾവികേട്ടുള്ളൊരാ കുട്ടനാൻ മണ്ണിൻ
നെഞ്ചകം പൊള്ളിക്കും നേരിൻകഥ..
അടിയാനുമുടയോനും
ജാത്യാതിഭേദങ്ങൾനിലനിന്ന കാലം..
മാടിനെപ്പോലെ പണിയെടുക്കാൻ
വിധിയെ പുൽകിയ പാവങ്ങളടിയാളർ
അടിമായ് ജീവിച്ച കെട്ടകാലം ..
തിരുവായ്ക്കെതിർവാക്കില്ലാത്ത,
ജന്മിത്തം കുലംകുത്തിവാഴുന്നകാലം..
കുട്ടനാടെന്നുള്ളോരു ദേശത്തിൻപേർ
വന്നുചേർന്നോരു സത്യത്തെ
മുത്തച്ഛൻ കഥയായ് ചൊല്ലിയല്ലോ..
ഏറെ കൃഷിയാൽ സമൃദ്ധമാം ഭൂമിയിൽ
പെട്ടെന്നൊരുനാൾ ഉഗ്രമാം മഴപെയ്തു നാശംവിതച്ചു..
നോക്കെത്താദൂരം പടർന്നുകിടക്കും നെൽവിള നാശത്തിൻ വക്കിലെത്തി..
പാടത്തുവെള്ളം കയറാതിരിക്കുവാൻ കെട്ടിനിർത്തിയോരു മടയും തകർന്നു..
തമ്പ്രാക്കളൊന്നിച്ചു ചേർന്നുവത്രേ,
പോംവഴി കണ്ടുപിടിക്കുവാൻ..
കലിതുള്ളും പ്രകൃതിതൻ
സംഹാരതാണ്ഡവം,
ദൈവകോപമെന്നു വിധിച്ചുവല്ലോ..

പൊട്ടിയ മടയെ ചേർത്തുകെട്ടേണം
അല്ലെങ്കിൽ സർവ്വവും നാശത്തിലാകും..
കല്പനവേഗം വന്നുവല്ലോ
എത്രയുംവേഗം
മടപണിയാൻ…
കുട്ടനും കൂട്ടരുമൊ ത്തുചേർന്നു
വേഗം പണികൾ തുടങ്ങിയല്ലോ..

മുറപോലെ നേതൃത്വം
നൽകിടാനായ്
തമ്പ്രാക്കൽ തന്നുടെ കല്പനകൾ
ഉച്ചത്തിലങ്ങനെ മുഴങ്ങിനിന്നു..
മാത്രകൾ പലതു കഴിഞ്ഞുപോകെ
മടതൻ പണിയും പൂർത്തിയാകെ..
കുട്ടന്റെ കൂട്ടരേ അരികിൽ വിളിച്ചു തമ്പ്രാക്കൾ കാതിലെന്തോ മൊഴിഞ്ഞു..
മറ്റുള്ള പണിക്കാർ കരയ്ക്കു നിൽക്കേ..
കുട്ടനോ മടതൻ അരുകിൽതന്നെ..
പെട്ടന്നതാ കരയ്ക്കുനിന്നോർ..
തൻകൂടെ ഒപ്പം വേലചെയ്‌തോർ..
കുട്ടന്റെ മേലേക്കും മണ്ണുവെട്ടി…
മടയോടൊപ്പം ചവിട്ടി ചേർത്തുവല്ലോ
ഉയിരോടെ ചേർക്കും
അന്ധവിശ്വാസത്തിൻ
കരു നിരത്താൻ..

ജീവൻ പിടഞ്ഞു പിടഞ്ഞു പാവം
നിശ്ചലനായ്
മടയുടെ ഉയിരായ് കുട്ടൻ തീർന്നുവല്ലോ…
പെട്ടന്ന് പ്രകൃതിയും ശാന്തമായ്
നാശങ്ങൾക്കെല്ലാം അറുതി വന്നൂ..
പിന്നീടുവന്ന വിളവതിനോ,
നൂറിൽ നൂറുമേനി
കിട്ടിയല്ലോ..

കുട്ടനെ ചതിവിൽപ്പെടുത്തിയോരെല്ലാം
ദുരിതങ്ങൾ പേറി
കാലപുരിയ്ക്കുപോയി..
പിന്നെയും കെടുതികൾ വന്നുചേർന്നു..
പ്രശ്നങ്ങൾവച്ചു ചാർത്തെഴുതി,.
ഗതികിട്ടാതലയും ആത്മാവിൻ കോപമത്രേ..
കുട്ടന്റെ ആത്മാവിൻ കോപമത്രേ..
കുട്ടനെ തൃപ്തിപ്പെടുത്താതെ നാടിന്റെ ശാപം നീങ്ങുകില്ല..
പൂജകൾ, വഴിപാട് ചെയ്തിടേണം..

കുട്ടനുവേണ്ടി ആലയം പണിതു
കുട്ടന്റെ രൂപം പണിതുവച്ചു.
പ്രാർത്ഥനകൾ
വഴിപാടുകളേറെ നടത്തി..
കുട്ടന്റനുഗ്രഹം നേടുവാനായ്…

തൻനാടിൻ സമൃദ്ധിയേയെന്നും കൊതിച്ചവൻ..
നാടിനായ് സ്വജീവൻ വെടിഞ്ഞവൻ..
ഈ നാടിൻ കീർത്തിയെങ്ങും നിറയേണം..
സംപ്രീതനായ് കുട്ടൻ നിറമനസാലെ..
അനുഗ്രഹവർഷം ചൊരിഞ്ഞുവല്ലോ..
ഈശ്വരതുല്യനായ് നാട്ടാർ കുട്ടനെ ചേർത്തുവച്ചു..
ആ നാടിൻ പേരോ
കുട്ടനാടായ് പരിണമിച്ചു..
കുട്ടന്റെ നാട്.. കുട്ടനാട്…
നന്മകൾ നിറയും
കുട്ടനാട്..

കുറിപ്പ് :
കരു നിരത്തൽ:
പണ്ടു കേരളത്തിൽ നിലനിന്നിരുന്ന ഒരു ദുരാചാരം . ഓരോ ആവശ്യങ്ങൾക്കായി മനുഷ്യനെ മണ്ണിൽ ജീവനോടെ കുഴിച്ചുമൂടുന്ന അന്ധവിശ്വാസം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6