Skip to content

chithrodayamflashnews.com

November 28, 2026 4:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എയര്‍ കേരളക്ക് പ്രാഥമിക അനുമതി

മലയാളികളുടെ ഉടമയിലുള്ള വിമാന കമ്പനി എന്ന സ്വപ്നം പൂവണിയുന്നു.

ദുബായിലെ മലയാളി വ്യവസായികള്‍ നേതൃത്വം നല്‍കുന്ന കമ്പനിക്ക് വിമാന സർവീസ് നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു.

എയർ കേരള എന്ന പേരില്‍ ആയിരിക്കും വിമാന സർവീസ്. ദുബായ് ആസ്ഥാനമായ സെറ്റ്ഫ്ലൈ ഏവിയേഷൻ (Zettfly Aviation) എന്ന കമ്പനിയാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

കേരളം ആസ്ഥാനമായുള്ള ആദ്യത്തെ വിമാന കമ്പനിയായിരിക്കും ഇത്.

തുടക്കത്തില്‍ മൂന്നു വിമാനങ്ങളാണ് കമ്പനി വാങ്ങുക. വിമാനങ്ങളുടെ എണ്ണം 20 ആയി വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. എ.ടി.ആർ 72 600 വിമാനങ്ങള്‍ ആണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്.

ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഡൊമസ്റ്റിക് സർവീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. പിന്നീട് അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദേശ സർവീസുകളും ആരംഭിക്കും.

സെറ്റ് ഫ്ലൈ ഏവിയേഷൻ കമ്ബനി ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട എന്നിവരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ദുബായില്‍ പ്രഖ്യാപിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6