മലയാളികളുടെ ഉടമയിലുള്ള വിമാന കമ്പനി എന്ന സ്വപ്നം പൂവണിയുന്നു.
ദുബായിലെ മലയാളി വ്യവസായികള്‍ നേതൃത്വം നല്കുന്ന കമ്പനിക്ക് വിമാന സർവീസ് നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചു.
എയർ കേരള എന്ന പേരില്‍ ആയിരിക്കും വിമാന സർവീസ്. ദുബായ് ആസ്ഥാനമായ സെറ്റ്ഫ്ലൈ ഏവിയേഷൻ (Zettfly Aviation) എന്ന കമ്പനിയാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.
കേരളം ആസ്ഥാനമായുള്ള ആദ്യത്തെ വിമാന കമ്പനിയായിരിക്കും ഇത്.
തുടക്കത്തില്‍ മൂന്നു വിമാനങ്ങളാണ് കമ്പനി വാങ്ങുക. വിമാനങ്ങളുടെ എണ്ണം 20 ആയി വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. എ.ടി.ആർ 72 600 വിമാനങ്ങള്‍ ആണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്.
ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഡൊമസ്റ്റിക് സർവീസുകളാണ് തുടക്കത്തില്‍ ഉണ്ടാവുക. പിന്നീട് അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദേശ സർവീസുകളും ആരംഭിക്കും.
സെറ്റ് ഫ്ലൈ ഏവിയേഷൻ കമ്ബനി ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട എന്നിവരാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ദുബായില്‍ പ്രഖ്യാപിച്ചത്.
No Comment.