മ്യൂണിക്ക്: യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന് ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന് തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. യൂറോ ചരിത്രത്തിൽ ടീമിന്റെ അഞ്ചാം ഫൈനലും.
മത്സരത്തില്‍ ലാമിന് യമാല്‍, ഡാനി ഒല്‍മോ എന്നിവരാണ് സ്പെയിനിന്റെ ഗോള്‍ സ്കോറര്‍മാര്‍.
കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടി.
ഒമ്പതാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് സപെയിന്‍ വന്‍ തിരിച്ചുവരവ് നടത്തിയത്.
ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
നെതര്‍ലന്‍ഡ്സ് – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ വിജയികളെ ഫൈനലില്‍ സ്പെയിന് നേരിടും.
ഫൈനൽ ഞായറാഴ്ച രാത്രി ബെര്‍ലിനില്‍ നടക്കും.
No Comment.