
മധുരം കിനിയും
പ്രണയത്തിൻ
വഴിത്താരയിൽ
ഒരു വർണ്ണപതംഗമായ്
നീയണഞ്ഞപ്പോൾ….
മനതാരിലറിയാതെ
കൊതിച്ചുപോയ്
നിന്നിലെ നിന്നെ
അകതാരിലെന്നും
ചേർത്തീടുവാൻ…
(മധുരം…)
പെയ്തൊഴിയാത്തൊരു
കുളിർമഴപോൽ
നിൻ സ്നേഹവായ്പിനും
അതിരുകളില്ലല്ലോ..?(2)
കാലം നൽകിയ സൗഭാഗ്യമല്ലോ…
കതിരണി പൂവേ
നീയെന്റെ സ്വന്തം…(2)
(മധുരം…)
നിനക്കായ് നൽകുവാൻ
എന്നുള്ളിൽ നിറയും
സ്നേഹത്തിൻ പൊരുളുകൾ മാത്രം… (2)
നിന്നെക്കുറിച്ചുള്ള ഓർമ്മകൾക്കിന്നും
വസന്തനിലാവിന്റെ
ചാരുതയല്ലോ..?

No Comment.