Skip to content

chithrodayamflashnews.com

November 28, 2026 4:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പുതിയ ഫുട്ബോൾ ടീമിന്‍റെ പേര് പ്രഖ്യാപിച്ച് സിനിമാ താരം പൃഥ്വിരാജ് സുകുമാരൻ

കൊച്ചി: പുതിയ ഫുട്ബോൾ ടീമിന്‍റെ പേര് പ്രഖ്യാപിച്ച് സിനിമാ താരം പൃഥ്വിരാജ് സുകുമാരൻ. ഫോഴ്സാ കൊച്ചി എഫ്സിയെന്നാണ് ടീമിന്‍റെ പേര്. സമൂഹമാധ്യമത്തിലൂടെയാണ് പൃഥ്വിരാജ് ടീമിന്‍റെ പേര് പുറത്തു വിട്ടത്. സൂപ്പർലീഗ് കേരള ഫുട്ബോളിലെ കൊച്ചി ഫ്രാഞ്ചൈസിയാണ് പൃഥ്വിരാജിന്‍റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ളത്.
ഒരു പുതിയ അധ്യായം കുറിക്കാൻ ഫോഴ്സാ കൊച്ചി എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കേരളത്തിൽ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ് വാങ്ങുന്ന ആദ്യ ചലച്ചിത്ര താരമാണ് പൃഥ്വിരാജ്. സെപ്റ്റംബറിലാണ് ലീഗ് പോരാട്ടം ആരംഭിക്കുക.

കൊച്ചി പൈപ്പേഴ്‌സ്, കാലിക്കറ്റ് സുൽത്താൻസ്, തൃശൂര്‍ റോർ, കണ്ണൂർ സ്‌ക്വാഡ്, തിരുവനന്തപുരം കൊമ്പൻസ്, മലപ്പുറം എഫ്‌സി ടീമുകളാണ് സൂപ്പർലീഗിന്‍റെ ആദ്യ സീസണിൽ മത്സരിക്കുന്നത്. ഇതിൽ കൊച്ചി പെപ്പേഴ്സ് എന്ന കൊച്ചി ഫ്രാഞ്ചസി വാങ്ങിയാണ് പൃഥ്വിരാജ് റീ ബ്രാൻഡ് ചെയ്യുന്നത്.
സോഷ്യൽമീഡിയയിലൂടെ പുതിയ ടീമിന് പേര് നിർദേശിക്കാൻ പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6