Skip to content

chithrodayamflashnews.com

November 28, 2026 8:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പൂരം

ചെറുകഥ

പുരുഷോത്തമൻ പടിയം

ചെറുകഥ

ഒരിക്കൽ അപ്പുക്കുട്ടൻ ഒരു മോഹം ആനപ്പുറത്തൊന്ന് കേറണമെന്ന് മോഹം തലയ്ക്കു പിടിച്ചിട്ട് കാലം ഒരുപാട് ആയി അങ്ങനെ പൂരങ്ങളായ പൂരങ്ങൾക്ക് ഒക്കെ പോയി ആനപ്പുറത്തു മാത്രം കയറാൻ സാധിച്ചില്ല ആനയോട് അടുത്തൊക്കെ പറ്റിക്കൂടി നിൽക്കും ആനപ്പുറത്ത് എങ്ങനെ കയറും ആനപ്പാപ്പാൻ മാരെ നോക്കി ദയനീയ ഭാവത്തിൽ അപ്പുക്കുട്ടൻ നിൽക്കും ബാപ്പാന്മാർ ഒരാളുപോലും അപ്പുക്കുട്ടനെ ശ്രദ്ധിച്ചില്ല
അപ്പുക്കുട്ടൻ എന്നും നിരാശനായി വീട്ടിലേക്ക് മടങ്ങി
എന്നിട്ടോ വീട്ടുമുറ്റത്തെ കുഴികളുടെ ഉള്ളിൽ ഇരിക്കുന്ന കുഴിയാനകളെ എല്ലാത്തിനെയും പിടിച്ചു അവറ്റകളെ ചട്ടം പഠിപ്പിക്കാൻ എന്നും ശ്രമിക്കും.
എടത്താനെ വലത്താനെ
കുഴിയാനകൾക്ക് എന്ത് ചട്ടം അറിയാനാ?
ഒരു ദിവസം അപ്പുക്കുട്ടന്റെ വീട്ടിനടുത്തു ആന വന്നു അപ്പുക്കുട്ടൻ ഓടിച്ചെന്നു നേരെ ആനപ്പുറത്തേക്ക് നോക്കി രണ്ടുപേരെ ആനപ്പുറത്ത് ഇരിക്കുന്നു അപ്പുക്കുട്ടനെ വല്ലവിധത്തിലും ഒന്ന് ആനപ്പുറത്ത് കയറണം അവസരം കാത്തിരുന്നു
അപ്പുക്കുട്ടൻ പ്രാർത്ഥിച്ചു സകല ദൈവങ്ങളെയും വിളിച്ചു.
അപ്പുക്കുട്ടന്റെ വീടിനടുത്തുള്ള പുഴയിലേക്ക് കുളിപ്പിക്കാൻ കൊണ്ടുവന്ന ആനയാണത് ആഗ്രഹവും മനസ്സിൽ വച്ച ഒരുപാട് നേരം കാത്തു നിന്നു ഒരു രക്ഷയും ഇല്ല.
അങ്ങിനെ കാലങ്ങൾ ഒരുപാട് കഴിഞ്ഞു.”
ഇന്ന് അപ്പുക്കുട്ടന്റെ നാട്ടിൽ വലിയൊരു പൂരം ആ പൂരത്തിന്റെ മുന്നിൽ ആ ഗജവീരനെ കണ്ടില്ലേ അതിന്റെ കൊമ്പിൽ പിടിച്ചുനിൽക്കുന്നത് ആരാണെന്ന് അറിയുമോ നമ്മുടെ അപ്പുക്കുട്ടനാണ് അപ്പുക്കുട്ടൻ ഇന്ന് വെറും അപ്പുക്കുട്ടൻ അല്ല..
ഒന്നാം പാപ്പാൻ അപ്പുക്കുട്ടൻ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6