Skip to content

chithrodayamflashnews.com

November 28, 2026 2:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രധാന ഉത്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴിൽ കൊണ്ടുവരും- മന്ത്രി പി. പ്രസാദ്

ആലപ്പുഴ : സംസ്ഥാനത്തെ പ്രധാന ഉത്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴില്‍ ഘട്ടം ഘട്ടമായി കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.

നാട്ടിലെ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും തനത് കേരള ബ്രാന്‍ഡിന് കീഴില്‍ വിപണനം ചെയ്ത് ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യമെന്നും എഫ്.പി.ഒ. അംഗങ്ങള്‍ക്കുള്ള ബോധവത്കരണ പരിപാടി ആലപ്പുഴ ചുങ്കം സ്റ്റേറ്റ് കൊയര്‍ മെഷീനറി മാനുഫാക്ചറിംഗ് ലിമിറ്റഡ് ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

ഉത്പന്നങ്ങളുടെ ആധികാരികതയും ഗുണനിലവാരവും ജോലിസ്ഥലത്തെ ധാര്‍മ്മികതയും ഉറപ്പാക്കും. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ കൃഷി ഭവനുകളില്‍ കീഴില്‍ ഇതുവരെ ആയിരത്തിലധികം കൃഷി കൂട്ടങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കേരളം ബ്രാന്‍ഡിനു കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6