ആലപ്പുഴ : സംസ്ഥാനത്തെ പ്രധാന ഉത്പന്നങ്ങളെല്ലാം കേരള ബ്രാന്‍ഡിന് കീഴില്‍ ഘട്ടം ഘട്ടമായി കൊണ്ടുവരുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്.
നാട്ടിലെ ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളും സേവനങ്ങളും തനത് കേരള ബ്രാന്‍ഡിന് കീഴില്‍ വിപണനം ചെയ്ത് ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുകയാണ് ലക്ഷ്യമെന്നും എഫ്.പി.ഒ. അംഗങ്ങള്‍ക്കുള്ള ബോധവത്കരണ പരിപാടി ആലപ്പുഴ ചുങ്കം സ്റ്റേറ്റ് കൊയര്‍ മെഷീനറി മാനുഫാക്ചറിംഗ് ലിമിറ്റഡ് ഹാളില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ഉത്പന്നങ്ങളുടെ ആധികാരികതയും ഗുണനിലവാരവും ജോലിസ്ഥലത്തെ ധാര്‍മ്മികതയും ഉറപ്പാക്കും. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ കൃഷി ഭവനുകളില്‍ കീഴില്‍ ഇതുവരെ ആയിരത്തിലധികം കൃഷി കൂട്ടങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്നും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കേരളം ബ്രാന്‍ഡിനു കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം.
No Comment.