വടകര എം.എല്‍.എ കെ.കെ. രമയുടെ പിതാവും മുൻ സി.പി.എം നേതാവുമായ നടുവണ്ണൂരിലെ കണ്ണച്ചികണ്ടി കെ.കെ. മാധവൻ (87) മരണപ്പെട്ടു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ നാലുമണിക്ക് സ്വവസതിയിലായിരുന്നു അന്ത്യം. ആർ.എം.പി നേതാവായിരിക്കെ കൊല്ലപ്പെട്ട വരിച്ച ടി.പി. ചന്ദ്രശേഖരൻ മരുമകനാണ്.
സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ദാക്ഷായണി. മറ്റുമക്കള്‍: പ്രേമ, തങ്കം, സുരേഷ് (എല്‍.ഐ.സി ഏജൻ്റ് പേരാമ്ബ്ര). മറ്റ് മരുമക്കള്‍: ജ്യോതിബാബു കോഴിക്കോട് (റിട്ട. എൻ.ടി.പി.സി), സുധാകരൻ മൂടാടി (ഖാദി ബോർഡ്), നിമിഷ ചാലിക്കര (വെല്‍ഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്). സഹോദരങ്ങള്‍: കെ.കെ. കുഞ്ഞികൃഷ്ണൻ, കെ.കെ. ഗംഗാധരൻ (റിട്ട ഐ.സി.ഡി.എസ്), കെ.കെ. ബാലൻ (റിട്ട. കേരള ബാങ്ക്).
No Comment.