Skip to content

chithrodayamflashnews.com

November 29, 2026 6:17 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

മഴയോർമ്മകൾ

കവിത

സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

ഓരോ മഴയും
മനസ്സിൽ
ഒരായിരം
വർണ്ണങ്ങൾ
നൽകാറുണ്ട്…
ചിലപ്പോൾ
സങ്കടമായ്
ഉള്ളിലേക്ക്
പെയ്തിറങ്ങും…
മറ്റു ചിലപ്പോൾ
കിനാവള്ളികൾ
കൂട്ടിചേർത്ത്
കുളിരുള്ള
ഓർമ്മകൾ
നൽകി
മനസ്സിലേയ്ക്ക്
പെയ്തിറങ്ങും…
ബാല്യകൗമാരങ്ങളുടെ
നിലാച്ചാർത്തുകൾ
ഉള്ളിന്റെയുള്ളിൽ
മഴ കുസൃതികൾ തീർക്കും,
ചിലപ്പോൾ
കണ്ണീരിന്റെ നോവുപാഠങ്ങളും…
ഓലമേഞ്ഞ പുരയ്ക്കുള്ളിൽ
ചാണകം മെഴുകിയ
തറയിൽ
തഴപ്പാ വിരിച്ച്
രാവുകളിൽ
ഉറങ്ങാൻ കിടക്കുമ്പോൾ
മുകളിലേയ്ക്കു നോക്കുമ്പോൾ,
മേയാൻ വൈകിയ
പുരയുടെ
ജീർണ്ണിച്ച ഓലപ്പഴുതുകളിലൂടെ
നിരവധി
നക്ഷത്രങ്ങൾ
കണ്ണുചിമ്മുന്നതു
കാണുവാൻ
ഏറെ കൗതുകമായിരുന്നു….
അവയെ അങ്ങനെ
നോക്കി നോക്കി
എപ്പോഴോ സുഖമുള്ള
ഒരുറക്കത്തിലേയ്ക്ക്….
പിന്നീടെപ്പോഴോ
കാലവർഷത്തിൽ
പേമാരി പെയ്തിറങ്ങിയപ്പോൾ
ഓലപ്പഴുതിലൂടെ മഴവെള്ളം
അകത്തേയ്ക്ക് അരിച്ചിറങ്ങിയപ്പോൾ
നനവുപറ്റാത്തിടത്തേക്ക് മാറിയിരുന്ന്
ഉറങ്ങാതെ നേരം വെളുപ്പിച്ചതും
മറ്റൊരു ഓർമ്മച്ചിത്രം…
അന്ന് കണ്ണിൽ
നനവുപടർത്തിയെങ്കിൽ
കാലങ്ങൾക്കിപ്പുറം
ഉള്ളിൽ നനുത്ത കുളിരുള്ള
ഓർമ്മകൾ
പകർത്തുന്നു….
ഒരിക്കലും മടങ്ങിവരാത്ത ബാല്യകാലമേ
നിന്നോർമ്മയിൽ
മഴയോർമ്മയിൽ
ഞാനൊന്നു
മതിയാവോളം
നനഞ്ഞോട്ടെ….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6