Skip to content

chithrodayamflashnews.com

November 28, 2026 3:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

യുപിഐ ഇടപാടുകൾ അടിമുടി മാറും; പിൻ നമ്പറുകളും ഒടിപിയും ഒഴിവായേക്കും.

യുപിഐ ഇടപാടുകളില്‍ സമൂലമാറ്റവുമായി നാഷനല്‍ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്ബറുകളും ഒടിപിയും ഒഴിവാക്കാനാണ് ഒരുങ്ങുന്നത്

പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്ബർ നല്‍കുന്ന നിലവിലെ രീതി മാറ്റി ബദല്‍ സംവിധാനം കൊണ്ടുവരും. സമാന്തരമായ മറ്റു സാധ്യതകള്‍ തേടണമെന്ന് റിസർവ് ബാങ്ക് നാഷനല്‍ പേയ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം. പഴുതടച്ചുള്ള സുരക്ഷ യുപിഐ ഇടപാടുകളില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ആദ്യഘട്ടത്തില്‍ പിൻ സംവിധാനവും ബയോമെട്രിക് രീതിയുംതുടരുകയും പിന്നീട് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനം.

പിൻ നമ്ബറും പാസ്‍വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങള്‍ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് റിസർവ് ബാങ്കിന്റെ നിർദേശം. ഇതുസംബന്ധിച്ച്‌ വിവിധ തലത്തിലുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണ്. വിരലടയാളം പരിശോധിച്ചോ ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയോ പിൻ നല്‍കുന്നതിനു സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6