യുപിഐ ഇടപാടുകളില്‍ സമൂലമാറ്റവുമായി നാഷനല്‍ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിലെ പിൻ നമ്ബറുകളും ഒടിപിയും ഒഴിവാക്കാനാണ് ഒരുങ്ങുന്നത്
പണമിടപാട് നടത്താൻ നിശ്ചിത പിൻ നമ്ബർ നല്കുന്ന നിലവിലെ രീതി മാറ്റി ബദല്‍ സംവിധാനം കൊണ്ടുവരും. സമാന്തരമായ മറ്റു സാധ്യതകള്‍ തേടണമെന്ന് റിസർവ് ബാങ്ക് നാഷനല്‍ പേയ്മെന്റ് കോർപറേഷനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ നീക്കം. പഴുതടച്ചുള്ള സുരക്ഷ യുപിഐ ഇടപാടുകളില്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ പിൻ സംവിധാനവും ബയോമെട്രിക് രീതിയുംതുടരുകയും പിന്നീട് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനം.
പിൻ നമ്ബറും പാസ്വേഡും അല്ലാതെ വിരലടയാളം പോലുള്ള ബയോമെട്രിക് സങ്കേതങ്ങള്‍ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനാണ് റിസർവ് ബാങ്കിന്റെ നിർദേശം. ഇതുസംബന്ധിച്ച് വിവിധ തലത്തിലുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണ്. വിരലടയാളം പരിശോധിച്ചോ ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയോ പിൻ നല്കുന്നതിനു സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്.
No Comment.