Skip to content

chithrodayamflashnews.com

October 17, 2026 4:04 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

മണ്ണിലേക്ക് വീഴുന്ന നക്ഷത്രങ്ങൾ (ലേഖനം)

സ്ത്രീകൾ ഒരു ഭോഗവസ്തു മാത്രമാണെന്ന പഴയകാല ചിന്താഗതികൾ നമ്മുടെ സിനിമാമേഖലയിലെ മാടമ്പി വർഗ്ഗങ്ങൾ ഇതുവരെയും തിരുത്തിയിട്ടില്ലന്നതിന്റെ വ്യക്തമായ സൂചനകളാണ് ജസ്റ്റിസ് ഹേമാകമ്മീഷൻ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ നമ്മളിന്ന് കാണുന്ന സംഭവവികാസങ്ങൾ.

സ്ത്രീകൾക്ക് വൈകാരികതയുണ്ട്, അവൾക്കൊരു വ്യക്തിത്വമുണ്ട് അവയെ പൊതുബോധം അംഗീകരിക്കുകയും അവയിലൂടെ ഒരു കാലാനുസ്രതമായ മാറ്റം കൊണ്ടുവരുവാനും നമ്മുടെ നവോത്ഥാന നായകന്മാരും പൊതുനന്മയെ ലക്ഷ്യംവെയ്ക്കുന്ന സുമനസ്സുകളും എത്രയോ കാലങ്ങൾക്ക് മുമ്പ്തന്നെ ഇവിടെ തുടക്കമിട്ടതാണ്. അതിനു ശേഷം വിപ്ലവാത്മകമായ ഒരു മാറ്റം നമ്മുടെ സ്ത്രീസമൂഹത്തിൽ നടന്നുകഴിഞ്ഞു എന്നതും സത്യമായി നിലനിൽക്കുന്നു. എന്നാൽ ഇതൊന്നും മലയാളനാട്ടിലെ സിനിമാ മേഖലയെ ബാധിക്കുന്ന വിഷയമല്ല എന്നരീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇതുവരെയും നടന്നിട്ടുള്ളത് എന്നാണ് ജസ്റ്റിസ് ഹേമാകമ്മീഷനിലൂടെ പുറത്തു വരുന്നത്.

മലയാള സിനിമയിലെ അതിജീവിത പരസ്യമായി പീഡിപ്പിക്കപ്പെടുകയും ആ പീഡന ദൃശ്യങ്ങൾ വീണ്ടും വീണ്ടും പ്രചരിപ്പിക്കുക വഴി അവളുടെ അന്തരാത്മാവിനെപ്പോലും വീണ്ടു വീണ്ടും ആഴത്തിൽ മുറിവേല്പിക്കുന്ന നീചപ്രവർത്തികൾ വരെ മലയാള സിനിമ പിന്നാമ്പുറങ്ങളിൽ നിന്നും വരികയുണ്ടായി. ഇതേതുടർന്നാണ് ഇവിടെ WCCഎന്ന സംഘടന രൂപമെടുക്കുകയും സ്ത്രീപക്ഷവും ഇടതുപക്ഷവുമായ ഒരു സർക്കാരിൽ വിശ്വാസമർപ്പിച്ചുകൊണ്ട്, ഈ സംഘടന, സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും ചൂഷണങ്ങളും ബുദ്ധിമുട്ട്കളും അന്വേഷണം നടത്തണം എന്നഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു നിവേദനം കൊടുക്കുന്നത്. അദ്ദേഹം അത് സ്വീകരിക്കുകയും ഒരു കമ്മീഷൻ രൂപീകരിച്ചു അന്വേഷണം ആരംഭിക്കുകയും ചെയ്തു. കമ്മീഷന്റെ അന്വേഷണം പൂർത്തിയായപ്പോൾ മലയാള സിനിമാമേഖലയിലെ നമ്മുടെ വൻ താരകങ്ങൾ മിക്കവയും ആരോപണവിധേയമായി നനഞ്ഞുകുളിച്ചു നിൽക്കുന്ന കാഴ്ച്ചയാണ് കമ്മീഷന് കാണുവാൻ കഴിഞ്ഞത്! കൂടാതെ ആരോപണങ്ങൾ ഉന്നയിച്ച പലരും മുന്നോട്ടു വരാത്തതും കമ്മീഷന് തടസങ്ങളായി, അതിനാൽ സ്പോടനാത്മകമായ റിപ്പോർട്ട് തൽക്കാലം തടഞ്ഞുവെയ്ക്കുവാൻ ഈ കമ്മീഷൻ തന്നെ മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കുകയാണുണ്ടായത്, ആ ഒരു സാഹചര്യത്തിലാണ് ഈ ഹേമാകമ്മീഷൻ റിപ്പോർട്ട് ഇത്രയും കാലം കാണാമറയത്ത് നിന്നതും. എന്നാൽ തീ എത്രകാലം വൈക്കോൽത്തുറുവിൽ ഒളിച്ചു വെയ്ക്കുവാൻ കഴിയും.അതിന്റെ അനന്തരഫലമാണ് ഇന്ന് നമ്മുടെ സിനിമാമേഖലയിൽ കാണുന്ന ഈ കോലാഹലങ്ങൾ.

ഞാൻ മുമ്പ് പറഞ്ഞ കാര്യത്തിലേക്ക് തിരിച്ചു വരട്ടെ, ഇരകളെ വിമർശ്ശിച്ചും ആരോപണവിധേയരെ അനുകൂലിച്ചും നിരവധി അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതൊക്കെ മലയാള സിനിമയിൽ മാത്രമല്ല എല്ലാ സിനിമാ മേഖലകളിലും സംഭവിക്കുന്ന കാര്യങ്ങളാണ് എന്ന സ്വരവും ചില കോണുകളിൽ നിന്നും കേൾക്കുവാനും ഇടയായി. സിനിമ എന്നത് പണകൊഴുപ്പിന്റെയും ആഢംഭരത്തിന്റെയും ധൂർത്തിന്റെയും മേഖല തന്നെയാണ് എന്നത് യാഥാർത്ഥ്യം തന്നേ. എന്നാൽ അതിന്റെ ഒരു ഭാഗം ബന്ധപ്പെട്ടു കിടക്കുന്നത് നമ്മളാകുന്ന പൊതു സമൂഹവുമായാണ് അഥവാ പ്രേഷരുമായി സിനിമ ബന്ധപ്പെട്ടു കിടക്കുന്നു.സിനിമയിൽ അഭിനയിക്കുന്നവർ കലാകാരന്മാരും കലാകാരികളുമാണ്.കലാകാരൻമാർ സമൂഹത്തിന് മാതൃകയായി നിൽക്കേണ്ടവർ എന്നാണ് എന്റെയും പക്ഷം.അതിനാൽ ഏതൊരു കലയ്ക്കും കൽപ്പിക്കുന്ന മൂല്യങ്ങൾ സിനിമയിലെ കലാകാരന്മാരും കലാ പ്രവർത്തകരും പിന്തുടരേണ്ടത് ആവശ്യകത തന്നെയാണ്. മാത്രമല്ല മലയാളത്തിന്റെ പൊതുമസ്സ്‌ പ്രബുദ്ധവും സാംസ്കാരികമായി കടന്നു ചിന്തിക്കുന്നതുമാണ്. അതിനാൽ സുഖഭോഗ സാംസ്‌ക്കാരം പേറുന്ന സിനിമയിൽ മൂല്യങ്ങൾക്ക് എന്ത് പ്രസക്തി എന്നു ചിന്തിക്കുന്നവരെ തിരുത്തുവാനും അതിനു കഴിയാത്ത മാറാലകളെ തുടച്ചു നീക്കുവാനുമാണ് അതിജീവിത കൊളുത്തിവിട്ട ഈ അഗ്നി ലക്ഷ്യം വെക്കുന്നത്. അതിന് ആരംഭം കുറിക്കുവാൻ ഈ ഇടത് സർക്കാരിന്റെ കാലത്ത് ധൈര്യസമേതം മുമ്പോട്ടു വരുന്നതും സ്വാഗതാർഹം തന്നെയാണ്.സിനിമയിലെ നല്ലവ്യക്തിത്വങ്ങൾ അവർക്ക് സപ്പോർട്ടുമായി രംഗത്തുള്ളതും ഒരു നല്ല തുടക്കമായി കാണാവുന്നതാണ്.സിനിമയിൽകലാപരമായ കഴിവുള്ളവർ മറ്റു പ്രതിരോധങ്ങളോ തടസങ്ങളോ ഇല്ലാതെ മുന്നോട്ടു കടന്നുവരട്ടെ, ഇനി ഈ ആരോപണങ്ങളിലെ കഴമ്പുകളും കഴമ്പില്ലായ്മകളും ഒക്കെ അന്വേഷണ കമ്മീഷന് തന്നെ സത്യസന്ധമായി കണ്ടെത്തുവാനും കഴിയട്ടെ എന്നും പ്രത്യാശിക്കാം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6