അപകടശേഷം പ്രതിയുടെ പ്രതികരണങ്ങളൊന്നും അംഗീകരിക്കാൻ സാധിക്കുന്നതല്ല. വെളുപ്പിനെ മൂന്ന് മണിയ്ക്ക് ശേഷം മകൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മാനേജറാണ് ഈ വിവരം എന്നോട് പറയുന്നത്.
ഗോപികയ്ക്ക് അപകടമുണ്ടായി കുറച്ച് ക്രിട്ടിക്കലാണ് വേഗം ഇവിടെ എത്താൻ കഴിയുമോ എന്നാണ് അവർ ചോദിച്ചത്. പെട്ടെന്ന് തന്നെ ഒരു ബന്ധുവിനെക്കൊണ്ട് വിളിപ്പിച്ചു. ഉടൻതന്നെ ഞങ്ങൾ അങ്ങോട്ടേയ്ക്ക് പോകുകയായിരുന്നു.
രാത്രി പുറത്തുപോയതാണ് പലരുടേയും പ്രശ്നം. അവരുടെ ജോലി കഴിഞ്ഞാണ് എപ്പോഴും ഇറങ്ങുന്നത്. എന്നെ വിളിച്ച് പറഞ്ഞാണ് എല്ലായിടത്തും പോകുന്നത്. ഒറ്റയ്ക്കൊന്നുമല്ല പോകുന്നതും, എല്ലാം നമ്മളോട് പറഞ്ഞിട്ടാണ് ചെയ്യുന്നതെന്നും പിതാവ് പറഞ്ഞു.

ഓട്ടോ ഓടിച്ചാണ് ഞാൻ മക്കളെ പഠിപ്പിച്ചത്.. ആ കഷ്ടപ്പാട് കണ്ടാണ് മകൾ അവളെക്കൊണ്ട് പറ്റുന്നത് ചെയ്ത് പഠനം തുടർന്നത്. പുറത്തേയ്ക്ക് പോകാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. പാസ്പോർട്ട് എടുക്കാനും തീരുമാനിച്ചിരുന്നു.. പക്ഷേ ഇതെല്ലാം ഒറ്റനിമിഷംകൊണ്ട് തകർന്നെന്നും അദ്ദേഹം പരയുന്നു.
ഗോപികയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത് തുന്നിക്കെട്ടിയ ശേഷം വീണ്ടും രക്ത സാംപിൾ ശേഖരിച്ചതിൽ സംശയമുണ്ട്. നീതി കിട്ടുമോ എന്ന് ഭയമുണ്ടെന്നും അച്ഛൻ പറഞ്ഞു. മകൾക്ക് നീതി കിട്ടണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഗോപികയുടെ അമ്മയും പ്രതികരിച്ചു.
നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയായ ഡ്രൈവർ സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ അവശ്യമായ റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പിനും കൈമാറും. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു
No Comment.