ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ സ്റ്റാര്‍ സുമിത് ആന്റില്‍ പാരാലിംപിക്സ് സ്വര്‍ണം നിലനിര്‍ത്തി. ടോക്യോയില്‍ താരം സ്ഥാപിച്ച റെക്കോര്‍ഡ് പാരിസില്‍ രണ്ട് വട്ടം തിരുത്തിയാണ് സുമിത് സുവര്‍ണ നേട്ടം ആവര്‍ത്തിച്ചത്.
ജാവലിന്‍ ത്രോ എഫ്64 വിഭാഗത്തില്‍ 70.59 മീറ്റര്‍ ദൂരം താണ്ടിയാണ് സുമിത് നേട്ടത്തിലെത്തിയത്. 68.55 മീറ്റര്‍ താണ്ടിയാണ് നാല് വര്‍ഷം മുന്‍പ് സുമിത് ടോക്യോയില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ഇത്തവണ ആദ്യ ശ്രമത്തില്‍ 69.11 മീറ്റര്‍ താണ്ടി റെക്കോര്‍ഡ് ആദ്യം തിരുത്തി. പിന്നാലെയാണ് 70.59 മീറ്റര്‍ താണ്ടി റെക്കോര്‍ഡ് വീണ്ടും പുതുക്കി സ്വര്‍ണത്തില്‍ മുത്തമിട്ടത്
No Comment.