Skip to content

chithrodayamflashnews.com

അത്തപ്പൂക്കളം

തിരുവോണത്തിൻ
തുടക്കമായിതാ
അത്തം വന്നുചേർന്നല്ലോ…?
മുറ്റം മെഴുകി വെടിപ്പാക്കി
പൂക്കളമിട്ടു തുടങ്ങീടാം…
തൃക്കാക്കരയിൽ വാഴും
വാമന മൂർത്തേ
ശരണം..ശരണം…
എന്റെ കളത്തിൽ
വന്നീടൂ….
നടുവിലായിരുന്നീടൂ….
തൃത്താവൊന്നു
ചൂടിക്കാം…
തുമ്പപ്പൂക്കൾ സമർപ്പിക്കാം…
തിരുവോണത്തിനു
മാബലി വരുവാൻ
അനുഗ്രഹങ്ങൾ
നൽകേണേ…
അനുഗ്രഹങ്ങൾ
നൽകേണേ….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6