ചിത്തം നിറയേ
മോഹമതേകി
ചിത്തിര വന്നു
രണ്ടാം നാളിൽ…
മഹിതമതാകിയ
ഓർമ്മകൾ പുൽകി
ഓണപ്പാട്ടുകൾ
ചുണ്ടിൽ മൂളി
ചന്തമെഴും നൽ
പൂവുകൾകൊണ്ട്
തിരുമുറ്റമതിങ്കൽ
കളമൊരുക്കാം…
സന്താപത്തിൻ
നാളുകൾ നീങ്ങി
സന്തോഷങ്ങൾ
വന്നീടാൻ
ശരണമതേകണേ
ഭഗവാനെ
വാമനമൂർത്തേ
ശരണം നീ…
സത്കർമ്മത്തിൻ
പുണ്യമതാകിയ
തിരുവോണത്തെ
വരവേൽക്കാൻ
മലയാളക്കര കാത്തിപ്പു
മാബലി മന്നനെ
വരവേൽക്കാൻ…
പൂവേ പൊലി…
പൂവേ പൊലി..
പൂവേ പൊലി പൂവേ….
പൂവേ പൊലി…
പൂവേ പൊലി..
പൂവേ പൊലി പൂവേ…

No Comment.